ഉരുളക്കിഴങ്ങു തേങ്ങാപാൽ കറി Potato Curry with Coconut Milk

Potato Curry with Coconut Milk

ഒരു നോമ്പ്കാല സ്പെഷ്യൽ (തൃശൂർ സ്റ്റൈൽ ആണെ)

ഉരുളക്കിഴങ്ങു .രണ്ടണ്ണം
സവാള .ഒരണ്ണം
പച്ചമുളക് .നാലെണ്ണം
ഇഞ്ചി .ചെറിയ കഷ്ണം
വെളുത്തുള്ളി .രണ്ടണ്ണം
കറിവേപ്പില .രണ്ടു ഇതൾ
വെളിച്ചെണ്ണ .മൂന്നു സ്പൂൺ
ഉപ്പ് . ആവശ്യത്തിന്
മുളക്പൊടി . ഒരുസ്പൂൺ
മല്ലിപൊടി .രണ്ടുസ്പൂൺ
മഞ്ഞൾപൊടി .അരടീസ്പൂൺ
ഗരംമസാല .അരടീസ്പൂൺ
തേങ്ങാപാൽ .ഒരു കപ്പ്‌

തയ്യാറാക്കുന്നവിധം

ആദ്യം സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ് ഗരംമസാല എന്നിവ ഒരുസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി കൂട്ടിത്തിരുമ്മി അതിലേക്കു ഉരുളക്കിഴങ്ങു ഇട്ടു അരമണിക്കൂർ നന്നായി പുരട്ടിവെക്കുക അതിനു ശേഷം അതിലേക്കു രണ്ടാംപാൽ ഒഴിച്ച് ഉരുളക്കിഴങ്ങു വെന്തുവരുമ്പോൾ ഒന്നാംപാൽ ഒഴിച്ച് തിളച്ചു കഴിയുമ്പോൾ ഇറക്കിവെച്ചു ചെറിയ ഉള്ളിയും കറിവേപ്പിലയും രണ്ടു വറ്റൽമുളകും താളിച്ചു ഒഴിക്കുക സംഭവം റെഡി