പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ

Method

ingredients
പൊടി റെസിപ്പി
വറ്റൽ മുളക്.. 7
കടലപ്പരിപ്പ്.. 1.5tbsp
ഉഴുന്ന്… 1.5tbsp
വെള്ള എള്ള്.. 1/2tbsp
കായം പൊടി.. 1/4tsp
ശർക്കര… ചെറിയ പീസ്
വെളിച്ചെണ്ണ.. 1/2tsp

ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മുളക് ഇട്ടു crispy ആക്കി എടുക്കുക..വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക… ആ പാത്രത്തിൽ കടലപ്പരിപ്പ് ഇട്ടു ഫ്രൈ ആക്കി crispy ആവുമ്പോൾ ഉഴുന്ന് ഇടുക.. അതും ഫ്രൈ ആയാൽ എള്ള് ചേർക്കുക.. ഫ്രൈ ആയി വന്നാൽ തീ off ചെയുക… കായം പൊടി ചേർക്കുക… ഇളക്കി അപ്പോൾ തന്നെ മുളക് ഇട്ട പാത്രത്തിൽ മാറ്റുക.. ചൂട് മാറുമ്പോൾ ശർക്കര ചേർക്കുക…. പൊടിച്ചെടുക്കുക…. airtight container il ഇട്ടു വെക്കുക… ഇഡ്ലി, ദോശ കൂടെ കഴിക്കാം.. വെളിച്ചെണ്ണ/നല്ലെണ്ണ /നെയ്യിൽ ചാലിച്ച് കഴിക്കാം…

മസാല റെസിപ്പി
വെളിച്ചെണ്ണ.. 2tbsp
കടുക്.. 3/4tsp
ഉഴുന്ന്.. 1/2tsp
കറിവേപ്പില.. 1തണ്ട്
പച്ചമുളക്.. 1 വലുത് അരിഞ്ഞത്
ഇഞ്ചി.. 1.5tsp ചതച്ചത്
സബോള.. 1 medium അരിഞ്ഞത്
ഉപ്പ്‌
മഞ്ഞൾ പൊടി.. 1/4tsp
ഉരുളന്കിഴങ്ങ്.. 2 medium വേവിച്ചത്
കാരറ്റ്
മല്ലിയില

ആദ്യം തന്നെ ഉരുളന്കിഴങ്ങ് വേവിക്കുക… തൊലി കളഞ്ഞു നന്നായി ഉടച്ചു എടുക്കുക… ഇനി ഒരു പാത്രം വെച്ച് ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.. കടുക് ചേർക്കുക.. പൊട്ടിക്കുക… ഉഴുന്ന് ചേർക്കുക.. പൊട്ടി വരുമ്പോൾ കറിവേപ്പില, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി, സബോള, ഉപ്പ്‌, മഞ്ഞൾ പൊടി ചേർക്കുക… സോഫ്റ്റ്‌ ആയി വരുമ്പോൾ അതിലേക്കു ഉരുളന്കിഴങ്ങ് ചേർക്കുക… നന്നായി മിക്സ്‌ ആകുക.. കാരറ്റ്, മല്ലിയില ചേർക്കുക… നന്നായി മിക്സ്‌ ആക്കി തീ off ചെയുക…

ഇനി ഒരു തവ ചൂടാക്കി ദോശ മാവ് ഒഴിച്ച് പരത്തി നെയ്യ് ഒഴിച്ച് ചൂടാക്കി 3നുള്ള് പൊടി വിതറുക…. ദോശ നന്നായി വെന്തു വന്നാൽ മസാല വെച്ച് മടക്കി എടുത്തു Serve ചെയ്യാം

Anju Deepesh