paneer pepper fry

പനീർ പെപ്പെർ ഫ്രൈ Paneer Pepper Fry

Paneer Pepper Fry

ആവശ്യം ഉള്ള സാധനങ്ങൾ
പനീർ -200 gm ക്യൂബ് ആയി മുറിച്ചത്
കുരുമുളക് – 1സ്പൂൺ
ഉപ്പു -പാകത്തിന്
കോൺഫ്ലോർ -1സ്പൂൺ
നാരങ്ങനീര് /തൈര് -1 സ്പൂൺ

മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം നന്നായി mix ചെയ്തു പനീറിൽ നന്നായി തേച്ചു പിടിപ്പിച്ചു 1മണിക്കൂർ വെക്കുക. അതിന് ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചു ചെറിയ brown കളർ ആവുന്ന വരെ പനീർ വറുത്തു എടുക്കുക.
ഇനി ഫ്രൈ ഉണ്ടാക്കാം. അതിന് വേണ്ട സാധനങ്ങൾ
ഇഞ്ചി – പൊടി ആയി അരിഞ്ഞത് ഒന്നര സ്പൂൺ
വെളുത്തുള്ളി – പൊടി ആയി അരിഞ്ഞത് ഒന്നര സ്പൂൺ
പച്ചമുളക് -4 എണ്ണം ചെറുതായി അരിഞ്ഞത്
സവാള -ഒന്ന് ചെറുതായി അരിഞ്ഞത്
Capsicum – ഒന്നിന്റെ പകുതി ചെറുതായി നീളത്തിൽ അരിഞ്ഞത് (സവാളയുടെ size )
വേപ്പില -ഇഷ്ട്ടം പോലെ
പൊടികൾ
മല്ലിപൊടി -1സ്പൂൺ
കുരുമുളക് പൊടി -1സ്പൂൺ
മഞ്ഞൾ പൊടി -1/4സ്പൂൺ
ഗരംമസാല -1സ്പൂൺ
ഉണ്ടാക്കുന്ന വിധം
പനീർ വറുത്ത എണ്ണയിൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു മൂത്തു വരുമ്പോൾ പച്ചമുളകും സവാളയും വേപ്പിലയും ചേർക്കുക. വാടി കഴിയുമ്പോൾ പൊടികൾ എല്ലാം ചേർത്ത് പച്ച മണം മാറുമ്പോൾ capsicum ഉപ്പും ചേർത്ത് നന്നായി ഇളക്കി ശേഷം ഫ്രൈ ആക്കി വെച്ച പനീർ കൂടി ചേർക്കുക.
കുറച്ചു കൂടി എണ്ണ ഒഴിച്ചു നന്നായി ഫ്രൈ ആയി വരുമ്പോൾ വാങ്ങാം.

Paneer Pepper Fry Ready