Paalak Paneer

Paalak Paneer

Paalak Paneer – പാലക്ക് പനീർ(Cottage cheese)

ചേരുവകൾ
പനീർ..300gm
പട്ട..ഒരുകഷണം
ഗാംബൂ..2
ഏലക്ക..2
ജീരകംം..1/2ടീസ്പൂൺ
മല്ലിപ്പൊടി..1/2 ട്ടീ സ്പൂൺ
ഓയിൽ/വെണ്ണ..2 ടേബിൾ സ്പ്പൂൺ
പച്ചമുളക്..2
സവാള..2 അരിഞ്ഞത്
ഇൻജി വെളുത്തുള്ളി അരച്ചത്..ഒരു ടീസ്പൂൺ
തക്കാളി..2അരച്ചത്
കസ്ത്തൂരിമേത്തി പൊടി..1/4 ടീസ്പൂൺ
Fresh cream..2 tb sp
ഉപ്പ്,വെള്ളം
പാചകം
……. ….
തണ്ട് കളഞ്ഞ പാലക്കിൻെറനല്ല ഇലകൾ
വിനാഗിരി ചേർത്ത വെള്ളത്തിൽ പത്ത്
മിനുട്ട് മുക്കിവെച്ചശേഷം നന്നായി കഴുകി
വെള്ളം വാർന്നശേഷം ,ഒരു ????? പ്രഷർകുക്കറിലിട്ട് നാലു കപ്പ് വെള്ളം ഒഴിച്ച്
ചൂടാക്കി രണ്ട് വിസിൽ വന്നശേഷം തീ
അണച്ച് തണുക്കാൻ വെക്കുക.തണുത്ത
ശേഷം വെന്ത ഇലകൾ ഊറ്റിയെടുത്ത്
മിക്സി ജാറിലിട്ട്,പച്ചമുളകും ചേർത്ത്
നന്നായി അരച്ചെടുക്കുക.
ഒരുപാൻ ചൂടാക്കി എണ്ണയൊഴിച്ച്,പട്ട,
ഗ്രാംബു,ഏലക്ക,ജീരകം ഇട്ട് പൊട്ടിച്ച ശേഷം
സവാളയിട്ടു സ്വർണനിറമാകുന്നവരേ വഴറ്റി,
യശേഷം ഇൻജി,വെളുത്തുള്ളി അരചത്
ചേർത്ത് ,മല്ലിപൊടിയും ചേർത്ത് വഴറ്റി,
തക്കാളി  അരച്ചതും,ഉപ്പുംചേർക്കുക.തക്കാളി നന്നായി
വഴന്നു , എണ്ണ  തെളിയുംബോൾ,കസ്ത്തൂരിമേത്തി
യും ,ഒരുകപ്പ് പാലക്ക് വെന്ത വെള്ളവും
ഒഴിച്ചു ഇടത്തരം തീയിൽ ചൂടാക്കി ചാറ്
കുറുകുംബോൾ തീകുറച്ച് പാലക്ക്
അരച്ചത് ചേർത്ത്,യോജിപ്പിക്കുക.രണ്ട്
തിളവരുംബ്ബോൾ ഇതിൽ പനീർ കഷണ
ങ്ങളും fresh cream ഉം ചേർത്ത് വാങ്ങി
വെക്കുക.
ചപ്പാത്തി,റോട്ടി എന്നിവക്കൊപ്പം കഴിക്കാം

Meeradevi PK