നാടൻ ഓലപക്കാവട വളരെ ഈസി ആയി ഉണ്ടാക്കാം
നാടൻ ഓല പക്കാവട
ചേരുവകൾ
കടല മാവ് – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
ബട്ടർ (വെണ്ണ ) – 1 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
കറിവേപ്പില – ഒരു പിടി
വെള്ളം – ആവശ്യത്തിന്
ഒരു ബൗളിൽ കടലമാവ് ,അരിപ്പൊടി ,
മുളക് പൊടി , കുരുമുളക് പൊടി , കായപൊടി , ഉപ്പ് , ബട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .
ഇതിലേക്ക് കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക . ഇനി സേവനാഴിയിൽ പക്കാവടയുടെ ചില്ലിട്ട് മാവ് നിറക്കുക
. ചൂടായ എണ്ണയിൽ മാവ് വൃത്താകൃതിയിൽ പിഴിയുക . നന്നായി മൂത്ത് കഴിയുമ്പോൾ കോരി മാറ്റി വെക്കുക . തണുത്തു കഴിയുമ്പോൾ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചിടുക . കുറച്ച് കറിവേപ്പില കൂടി വറുത്ത് ചേർക്കാം . വളരെ എളുപ്പത്തിൽ പക്കവട റെഡി ആയി.