Mushroom Biriyani – കൂൺ ബിരിയാണി
*250 ഗ്രം കൂണ്,അര സ്പൂണ് മഞ്ഞൾപൊടി,4-5 പച്ചമുളക് അരച്ചത്,2 ടീ സ്പൂണ് ബിരിയാണി മസാല,ഒരു സ്പൂണ് മല്ലി പൊടി,5 -6 സ്പൂണ് പുളി ഇല്ലാത്ത തൈര്,ഉപ്പ് എല്ലാം കൂടി നന്നായി mix ചെയ്തു 2 മണിക്കൂർ വെക്കുക.
*2 ഗ്ലാസ് ബിരിയാണി അരി അര മണിക്കൂർ കുതിർത്തിന് ശേഷം whole spices +ഒരു സ്പൂണ് നെയ്യും ഉപ്പും ചേർത്തു വേവിച്ചു വെള്ളം ഊറ്റി വെക്കുക
- ഒരു പാനിൽ ഓയില്+നെയ് ഒഴിച്ചു ചൂടായ ശേഷം 3 ടീ സ്പൂണ് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. ഇതിലേക്ക് 2 സവാള അരിഞ്ഞതും ഒരു തക്കാളിയും ചേർത്തു നന്നായി വാടിയതിനു ശേഷം മസാല ചേർത്തു വെച്ച കൂണ് ചേർത്തു വേവിച്ചു എടുക്കുക.
*ഒരു പാൻ വെച്ച ശേഷം അതിനു മുകളിൽ ചുവടു കട്ടി ഉള്ള ഒരു പാത്രം വെച്ചു ,വേവിച്ചു വെച്ച കൂണ് മസാല ചേർക്കുക. ഇതിനു മുകളിൽ വേവിച്ച ചോറും, വറുത്ത വെച്ച സവാള,കശുവണ്ടി,മുന്തിരി, മല്ലിയില ചേർത്തു നന്നായി അടച്ചു 15 to 20 മിനിറ്റു dum ചെയ്തു എടുക്കുക