Mixed Vegetable Kootu Curry കൂട്ട്കറി

സാധാരണ കൂട്ട്കറി ചേനയും പച്ചഏത്തക്കയും ചേര്‍ത്താണ് വെയ്ക്കാരു ഇത് രണ്ടും ഇവിടെ ലഭ്യം അല്ലാത്തതിനാല്‍ ഇതുവരെ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, ഈ റെസിപി ഒരു സൈറ്റില്‍ കണ്ടു അപ്പോ തന്നെ ബുക്ക്‌മാര്‍ക്ക് ചെയ്തു ഇന്നലെ ഉണ്ടാക്കി………സംഭവം ക്ലാസ്സ്
ബീട്രൂറ്റ് – 1 ചെറുത്‌ (ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കിയത്)
ഉരുളകിഴങ്ങ് – 1 വലുത് (ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കിയത്)
ക്യാരറ്റ് – 1 ചെറുത്‌ (ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കിയത്)
ബീന്‍സ്‌ – 7 (ചെറിയ കഷ്ണങ്ങള്‍ ആക്കിയത്)
കറുത്തകടല – 3/4 cup(തലേന്ന് വെള്ളത്തില്‍ കുതിരാന്‍ ഇടണം)
തേങ്ങതിരുമിയത് – 1 cup + ½ cup
ജീരകം – ½ tsp
കുരുമുളക് – ½ tsp
മഞ്ഞള്‍പൊടി – ¾ tsp
മുളകുപൊടി – ¾ tsp
ഗരംമസാലപൊടി – ¾ tsp
ശര്‍ക്കര ചീകിയത് – ½ tsp
ഉപ്പു
താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
വറ്റല്‍മുളക് – 2
ചുവന്നുള്ളി- 4-5 എണ്ണം
കറിവേപ്പില
കടലതലേന്ന് കുതിര്‍ത്തു ഒരു കുക്കെറില്‍ വേവിച്ചു വെള്ളം ഊറ്റി വെയ്ക്കുക, ബീട്രൂറ്റ് അല്പം വെള്ളം ചേര്‍ത്ത് വേവിച്ചു വെയ്ക്കുക (ഉടയരുത്)
1 cup തേങ്ങ, ജീരകം, കുരുമുളക് എന്നിവ നന്നായി ചതച്ചു അല്ലെങ്കില്‍ തരുതരുപ്പായി അരച്ച് വെയ്ക്കുക.
ചുവടുകട്ടിയുള്ള പാത്രത്തില്‍ ഉരുളകിഴങ്ങ്, ക്യാരറ്റ്, ബീന്‍സ്‌, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പു എന്നിവ വെള്ളം ചേര്‍ത്ത് വേവിക്കുക മുക്കാല്‍ വേവ് ആകുമ്പോള്‍ ബീട്രൂറ്റ് കടലയും ചേര്‍ത്ത് ഇളക്കി ഒന്ന് അടച്ചു ആവികയറ്റിയ ശേഷം തേങ്ങകൂട്ട് ചേര്‍ത്ത് ഇളക്കി ഒന്നുടെ അടച്ചു വെയ്ക്കുക (ചെറിയ തീയില്‍, അല്പം വെള്ളം ആവശ്യമേങ്ക്കില്‍ ചേര്‍ക്കണം) ഇതിലേക്ക് ഗരംമസാല , ശര്‍ക്കര, ഉപ്പു (വേണമെങ്കില്‍) എന്നിവ ചേര്‍ത്ത് ഒന്നുടെ അടച്ചു വെച്ച് അടുപ്പില്‍ നിന്നും മാറ്റുക, ശേഷം താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച്ച്‌ അതിലേക് 1/2 cup തേങ്ങയും ചേര്‍ത്ത് മൂപ്പിച്ചു കുട്ടുകറിയില്‍ ചേര്‍ത്ത് അല്‍പനേരം അടച്ചു വെച്ച് ചോറിനൊപ്പം കഴിക്കാം

Mixed Vegetable Kootu Curry Ready 🙂