മീനില്ലാത്ത മീന്‍ കറി
1 പച്ച തക്കാളി നീളത്തില്‍ അരിഞ്ഞത് 2 കപ്പ്
2 പച്ചമുളക് കീറിയത് 2 എണ്ണം
3 ഇഞ്ചി നീളത്തില്‍ കനം കുറച്ചു അരിഞ്ഞത് ഒരു ടീസ്പൂണ്‍
4 ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് മൂന്നെണ്ണം
5 തേങ്ങ ഒരു കപ്പ്
6 മുളകുപൊടി ഒരു ടീസ്പൂണ്‍
7 മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
8 മല്ലിപൊടി അര ടീസ്പൂണ്‍
9 ചെറിയ ഉള്ളി അഞ്ചെണ്ണം
10 കുടംപുളി രണ്ടു ചെറിയ കഷണം
11 വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍
12 കറിവേപ്പില, ഉപ്പു ആവശ്യത്തിനു
അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സാധനങ്ങള്‍ കുറച്ചു തരുതരുപ്പായി അരക്കുക.
ഒന്ന് മുതല്‍ നാല് വരെ യുള്ള സാധനങ്ങളും കുടമ്പുളിയും വെളിച്ചെണ്ണയും കറിവേപ്പിലയും ഉപ്പും വെള്ളവും അരപ്പും ചേര്‍ത്ത് ചെറിയ തീയില്‍ വെള്ളം വറ്റിചെടുക്കുക.
മീന്‍ കറിയുടെ അയവ് മതി.
രുചിയും കിട്ടും