Mango Frooti

കുട്ടികളുടെ ഫേവറിറ് ആയ ജ്യൂസ്‌ ആണ് ഫ്രൂട്ടി അല്ലെങ്കിൽ മാസാ അല്ലെങ്കിൽ സ്ലൈസ് ഒക്കെ. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ

മംഗോ ഫ്രൂട്ടി

ചേരുവകൾ:
1. പച്ചമാങ്ങാ – 1 എണ്ണം
2. പഴുത്ത മാങ്ങാ – 2 എണ്ണം(നാരില്ലാത്ത മാങ്ങാ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
3. നാരങ്ങാനീര് – 1 നാരങ്ങായുടേത്
4. പഞ്ചസാര – 3/4 കപ്പ്‌
5. വെള്ളം – 3 1/2 കപ്പ്‌ + 2 ടേബിൾസ്പൂൺ + 1/2 കപ്പ്‌

പാചകം ചെയ്യുന്ന രീതി:
1. പച്ചമാങ്ങ 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക
2. പഴുത്ത മാങ്ങയും മിക്സിയിൽ അരച്ച് പൾപ്പ് എടുക്കുക
3. ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് 2 പൾപ്പും, പഞ്ചസാരയും 1/2 കപ്പ്‌ വെള്ളവും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക
4. ചെറുതീയിൽ വച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക. കൈ എടുക്കാതെ ഇളക്കി കൊടുക്കാൻ മറക്കരുത്
5. അതിലേക്ക് നാരങ്ങാനീര് ചേർത്ത് 1 മിനിറ്റ് കൂടി വേവിച്ചെടുക്കുക
6. സ്റ്റവ് ഓഫ്‌ ചെയ്ത് ചൂട് ആറാനായി വക്കുക
7. നന്നായി തണുപ്പിച്ച 3 1/2 കപ്പ്‌ വെള്ളം ചേർത്ത് മിക്സ്‌ ചെയ്ത് സെർവ് ചെയ്യുക

https://youtu.be/9mpjmlMYhNQ
Dine with Ann

I am a homemaker. Cooking was my passion from my schooldays onwards. I like to learn new recipes and try it out. I will be happy seeing my family and friends enjoying my delicacies. I'm always ready to help others regarding any doubts related to cooking, whichever I know. I would like to share my recipes with others. That is why I'm here Here is the link to my youtube channel: https://www.youtube.com/c/DinewithAnn If you like my recipes, do subscribe to my channel and keep supporting me by watching my videos and sharing to your friends and relatives