മാങ്ങാ പച്ചടി Raw / Green Mango Dip / Manga Pachadi

മാങ്ങാ പച്ചടി Raw / Green Mango Dip / Manga Pachadi

ആവശ്യമായവ
മാങ്ങ – 2 എണ്ണം
പച്ചമുളക് -5-6
സവാള – 1
ഇഞ്ചി -ഒരു ചെറിയ കഷണം
കടുക് -1/2 ടീസ്പൂണ്‍ ചതച്ചത്
തൈര് – 1 കപ്പു
ഉപ്പു
അരപ്പിനു :-
തേങ്ങ – 4-5 ടേബിള്‍സ്പൂണ്‍
ചുമനുള്ളി -2 എണ്ണം

താളിക്കാന്‍:-
കടുക്
വറ്റല്‍മുളക് -2-3 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി അരിയുക.
തേങ്ങയും ,ചുമനുള്ളിയും നന്നായി അരച്ച് വെക്കുക .
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക്, സവാള, ഇഞ്ചി എന്നിവ വഴറ്റുക.
അതിലേക്കു മാങ്ങയും ,ആവശ്യത്തിനു ഉപ്പും ചേര്‍ത്തു നാലഞ്ചു മിനുട്ട് കൂടെ വഴറ്റുക .
അതിനു ശേഷം ചതച്ചു വെച്ചിരിക്കുന്ന കടുക് ചേര്‍ത്തു ഇളക്കുക.
ഇതിലേക്ക് അരപ്പ് ചേര്‍ത്തു നന്നായി ചൂടായി കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക.
അതിനു ശേഷം തൈര് ചേര്‍ത്തു ഇളക്കുക.
ഇതിലേക്ക് വെളിച്ചെണ്ണയില്‍ താളിച്ച കടുകും , വറ്റല്‍ മുളകും, കറിവേപ്പിലയും ചേര്‍ക്കുക.
പച്ചടി തയ്യാര്‍

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website