കോവയ്ക്ക കശുവണ്ടി മെഴുക്കുപുരട്ടി Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti

കൊങ്കിണി സദ്യയിലെ താരമായ ഒരു സിംമ്പിൾ മെഴുക്കുപുരട്ടിയാണ്.. വളരെ ടേസ്റ്റിയാണ്

Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti

ചേരുവകൾ
കോവയ്ക്ക 15 എണ്ണം കഴുകി നീളത്തിൽ അരിഞ്ഞത്
കശുവണ്ടി 1 പിടി ( 2യി പിളർന്നത് )
ഉരുളൻ കിഴങ്ങ് 1 എണ്ണം സ്കിൻ പീൽ ചെയിത് നീളത്തിൽ അരിഞ്ഞത്
ചതച്ച വറ്റൽ മുളക് എരിവിന് അവശ്യത്തിന്
വെളിച്ചെണ്ണ 1 1/2 ടേമ്പിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ എരിവിന് ആവശ്യമായ ചതച്ചവറ്റൽ മുളക് ഇട്ട് ഒന്ന് മൂപ്പിക്കുക, (കരിയരുത് ) ശേഷം കിഴങ്ങും ,കോവയ്ക്കയും അവശ്യത്തിന് ഉപ്പും , വേകാൻ ആവശ്യമായ വെള്ളവും ഒഴിച്ച് ഇളക്കി മൂടി വയ്ക്കുക. കോവക്കാ കിഴങ്ങു പകുതി വേകാവുമ്പോൾ പിളർന്ന കശുവണ്ടിയും ഇട്ട് അടച്ച് വയ്ക്കുക .. വെള്ളം ഒക്കെ വറ്റിഎല്ലാം നന്നായി വെന്ത് വരുമ്പോൾ തീ ഓഫ് ചെയ്യാം