കടല ചേര്‍ത്ത കൂട്ടുകറി Koottucurry with Black Chickpeas

Koottucurry with Black Chickpeas
ചേന – 1 കപ്പ്
നേന്ത്രക്കായ – 1 കപ്പ്
കടല – 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക)
ജീരകം – 1 – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ചിരവിയ തേങ്ങ – 1 1/2 കപ്പ്
ഉപ്പ്, കടുക്, കറിവേപ്പില, വറ്റ്ല് മുളക് – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
ചേനയും കായയുംചെറിയ ചതുരക്കഷണങ്ങള്‍ ആയി മുറിക്കുക.
കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ അധിക വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തുനു മാത്രം ചേര്‍ക്കുക.
വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.
1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.
ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും താളിച്ചിടുക .
ബാക്കിയുള്ള തേങ്ങ അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.
തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്.
നന്നായാല്‍ ഇതുപോലെ മറ്റൊരു വിഭവമില്ല.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website