കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

ഉപ്പിലിടുമ്പോൾ ഹെർബൽ രീതിയിൽ ഇട്ടു നോക്കിയിട്ടുണ്ടോ? വളരെ നല്ലതാണ്. നല്ല സുഗന്ധത്തിനും, ആരോഗ്യത്തിനും, രുചി കൂട്ടുവാനും ഇത് സഹായിക്കുന്നു.

രണ്ടാഴ്ച മുന്നേ ഇവിടെ ലുലുവിൽ പോയപ്പോൾ അവിടെ ഇരിക്കുന്നു കുറെ കാന്താരി. ലുലുവിൽ മിക്കവാറും കാന്താരി കിട്ടും. ഒരു പാക്കറ്റ് എടുത്തു. ഉപ്പിലിട്ടു വച്ച്. രണ്ടാഴ്ച ആയപ്പോൾ ഇതാണ് ഫലം. ഇടയ്ക്കൊക്കെ ഒന്നും രണ്ടും എടുത്തു കഴിച്ചു.

ഇവനെയൊന്നു മോരിലോ, പഴകഞ്ഞിയിലോ, അയല, മത്തി കറിയിലോ ഇട്ടു പാചകം ചെയ്തു നോക്കൂ. ഉഗ്രൻ ആയിരിക്കും. സൂപ്പർ

1 കാന്താരി മുളക് : 200 ഗ്രാം
2. ഇഞ്ചി : 1 ടേബിൾസ്പൂൺ, അരിഞ്ഞത്
3. വെളുത്തുള്ളി : 1 ടേബിൾസ്പൂൺ, അരിഞ്ഞത്
4. കുരുമുളക് : 1 ടേബിൾസ്പൂൺ
5. കറി വേപ്പില : രണ്ടു തണ്ട്
6. ഉലുവ : 1 ടേബിൾസ്പൂൺ
7. അയമോദകം ഇല : 1 ടേബിൾസ്പൂൺ
8. തുളസി ഇല : 1 ടേബിൾസ്പൂൺ, അരിഞ്ഞത്
9. ഉപ്പ് : 1 ടേബിൾസ്പൂൺ
10. വിനെഗർ : 1 കപ്പ്, (250 ml)
11. തിളപ്പിച്ചാറിയ വെള്ളം : 1 കപ്പ്, (250 ml)

ചെയ്യേണ്ട വിധം
കാന്താരി വെള്ളത്തിൽ കഴുകി വൃത്തിയാക്കി നന്നായി തുടച്ചു വെള്ളം എല്ലാം കളഞ്ഞു വയ്ക്കുക
പിന്നീട് വെള്ളം ചൂടാക്കി തണുപ്പിച്ചു വക്കുക.
വിനാഗിരിയും ഉപ്പും വെള്ളത്തിൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക.
അതിലേക്കു കാന്താരി മുളക് ചേർക്കുക.
പിന്നീട് അതിനു മുകളിൽ അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, കുരുമുളകും, ഉലുവയും, തുളസിയും, അയമോദകമോ അതിന്റെ ഇലയോ ചേർക്കുക.
നന്നായി ഇളക്കി കുറച്ചു നേരം തുറന്നു വയ്ക്കുക.
ഭരണിയിലോ, ചില്ലു കുപ്പിയിലോ ഇട്ടു വയ്ക്കുക.
ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ തുറന്നു ഇളക്കി വയ്ക്കുക. പൂപ്പൽ പിടിക്കാതിരിക്കുവാൻ ആണ്.
ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിയുമ്പോൾ സംഭവം തെയ്യാർ.
നല്ല സുഗന്ധം ആണ്, അയമോദകവും, ഉലുവയും ഗ്യാസ് തടയുന്നു, തുളസി നല്ല സുഗന്ധവും.
ഇത് കറികളിലും എല്ലാം ചേർത്തു പാചകം ചെയ്തു നോക്കൂ. രുചി വളരെ കൂടുതലാണ്.

Have you ever tried pickling vegetables and chilli adding some herbs. Try this, it is very good. This time i tried it with some Kanthari Chilis i bought from Lulu in Dubai few days back.

INGREDIENTS
1. Kanthari chilli : 200 grams
2. Ginger : 1 tablespoon, Chopped
3. Garlic : 1 tablespoon, chopped
4. Black pepper corns : 1 tablespoon
5. Curry leaves : 2 springs, chopped
6. Fenugreek : 1 tablespoon
7. Thyme leaves (Ajwain) : 1 tablespoon
8. Basil leaves : 1 tablespoon
9. Salt : 1 tablespoon
10. Vinegar : 1 cup, (250 ml)
11. Boiled water : 1 cup, 250 ml

PREPARATION
1. Wash Kanthari Chilli and keep it over a dry cloth so that the entire water is absorbed
2. Boil water and allow it to cool down
3. Add Vinegar and Salt to water. Now Liquid for pickling is ready
4. Now put all the chilies in the liquid.
5. Now add chopped ginger, Garlic, pepper corns, curry leaves, fenugreek, thyme leaves and basil leaves
6. Mix it well and keep it open for sometimes.
7. Transfer to a Clay pot or a glass bottle and close it
8. Shake smoothly every day and just open it and close, to ensure that there is no fungus on the top
9. After 7 to 14 days it is ready to be used.
10. It has nice smell, taste and flavor enhanced.
11. Fenugreek and thyme helps to control the acidity and basil gives a smooth nice aroma even when you eat.

PradeenKumar Vazhuvelil Sankunni