കടല പരിപ്പ് കറി.
ചോറിന്റെ കൂടെയും ചപ്പാത്തിയുടെകൂടെയും കഴിക്കാൻ അടിപൊളി ആണ്.
കടല പരിപ്പ്:1/2കപ്പ്
സവാള:2
തക്കാളി:2
പച്ചമുളക്:1
ഇഞ്ചി:ഒരുചെറിയ കഷ്ണം
കായ o ത്തിന്റെ പൊടി;1നുള്ള്
മുളക്‌പൊടി:1ടീസ്പൂൺ
മഞ്ഞൾപൊടി1/4ടീസ്പൂൺ
മല്ലിപ്പൊടി:1ടീസ്പൂൺ
ജീരകം:1/2ടീസ്പൂൺ
ചുവന്ന മുളക്:2
എണ്ണ
ഉപ്പ്
കടലപരിപ്പ് ഉപ്പിട്ട് വേവിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ ജീരകം ഇടുക. അതിനു ശേഷം സവാള യും,കായം, ഇഞ്ചി, പച്ചമുളക് ചേർക്കുക.
മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ഇടുക. വഴന്നു വന്നതിനു ശേഷം ഉപ്പ് ഇടുക. രണ്ട് കപ്പ് വെള്ളവും ഒഴിച്ച് പത്തു മിനുറ്റ് അടച്ചു വെച്ച് വേവിക്കുക. അതിന് ശേഷം മുളക്,കാശ്മീരി മുളക് പൊടിയും എണ്ണയിൽ മൂപ്പിച്ച് ഒഴിക്കുക.
കടലപരിപ്പ് കറി റെഡി.