ഇന്ന് കടച്ചക്ക കിട്ടി അപ്പോൾ തോരൻ ഉണ്ടാക്കിക്കളയാം എന്ന് വെച്ചു. കുറച്ചൊരു വെത്യസ്തമായ രീതിയിൽ അങ്ങട് ഉണ്ടാക്കി. അപ്പോ ദാ ഉണ്ടാക്കുന്ന വിഭാഗത്തിലേക്ക് കടക്കാം
ചേരുവകൾ
കടച്ചക്ക-1
പച്ചമുളക്-6
മഞ്ഞൾപൊടി-1tsp
തേങ്ങ-1/2 മുറി
സാധാ(ചെറിയ ജീരകം)1/2tsp
വെളുത്തുളളി-4
കുഞ്ഞുള്ളി- 6
വറ്റൽമുളക് -3
ഉഴുന്നുപരിപ്പ്- 1/2tsp
കറിവേപ്പില
ഉപ്പ്
ഉണ്ടാക്കുന്ന വിധം
കടച്ചക്ക ഉപ്പും1/2 tsp മഞ്ഞൾപൊടി ഇട്ട് വെള്ളം ഒഴിച് വേവാൻ വെക്കുക. ഇനി blender തേങ്ങ ,ജീരകം,പച്ചമുളക്, വെളുത്തുളളി ചതച്ചെടുക്കുക. ഒരു പാനിൽ കടുക് , ഉഴുന്നുപരിപ്പ്, മഞ്ഞൾപൊടി1/2tsp ,വറ്റൽമുളക്, കുഞ്ഞുള്ളി ഒക്കെ വഴറ്റി അരപ്പും കൂടെ ഇട്ട് നല്ലോണം വഴറ്റുക. വേവിച്ചു വെള്ളം വറ്റിച്ചെടുത്ത ഇടിച്ചക്ക blender ഒന്ന് ഒതുക്കി അതും ഇതിന്ടെ കൂടെ ചേർത്തി അടച്ചു വെച്ചു ഒരു 10 മിനുട്ട് വെക്കുക.
കടച്ചക്ക തോരൻ Kadachakka Thoran Ready