Idichakka Mezhukkupiratti
ഞങ്ങൾ ചങ്ങനാശേരിക്കാർ ഇടിഞ്ചക്ക തോരൻ ഉണ്ടാക്കാറാണ് പതിവ്. തൃശ്ശൂർ എത്തിയപ്പോഴാണ് ഇടിഞ്ചക്ക ഉപ്പേരി/മെഴുക്കുപുരട്ടി കഴിക്കുന്നത്. ഇത് എന്റെ രുചിക്കനുസരിച്ച് ഭേദപ്പെടുത്തിയ മെഴുക്കുപുരട്ടിയാണ്. ഇടിഞ്ചക്ക നുറുക്കി മഞ്ഞൾ + ഉപ്പ് ചേർത്ത് വേവിക്കുക.തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക . ചതച്ച ഉള്ളി ചൂടായ വെളിച്ചെണ്ണയിൽ ഒന്നു വഴറ്റി അതിലേക്ക് ചതച്ച വെളുത്തുള്ളിയും ഇടിഞ്ചക്കയും ഇട്ട് നന്നായി മൊരിയിക്കുക. ഇതിൽ ഇടിച്ച മുളക്, കുരുമുളക്, കറിവേപ്പില ഇവ ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കുക. അല്പനേരം കഴിഞ്ഞ് ഉപയോഗിക്കാം.
ഇതിൽ ചതച്ച ഇഞ്ചി ചേർത്താൽ വ്യത്യസ്തമായ ഒരു സ്വാദ് കിട്ടും.
മസാലപ്പൊടി ചേർത്താലും നല്ല രുചിയാണ്
ഓരോ തവണ ഓരോ തരത്തിലാണ് ഞാൻ ഉണ്ടാക്കുന്നത്.