പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

ഇതൊരു ഉഗ്രൻ അച്ചാർ ആണ്. എന്താ ഈ അച്ചാറിന്റെ മണവും രുചിയും എന്നറിയാമോ!!! ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. ഇത് ഉണ്ടാക്കി കഴിയുമ്പോൾ അറിയാം അതിന്റെ രുചിയും ഗുണവും. ഈ ഒരു അച്ചാർ കൊണ്ട് മാത്രം ഒരു വിരുന്നു അടിപൊളി ആക്കാം.

മുളക് പൊടി തീരെ കുറവ്. ഒത്തിരി കറിവേപ്പിലയും പിന്നെ പച്ചമുളകും. അതാണ് പ്രധാന ചേരുവകൾ. ഒരിക്കൽ ഉണ്ടാക്കിയാൽ നിങ്ങൾ അത് വീണ്ടും വീണ്ടും ഉണ്ടാക്കും.

പാചകം.
1 . ആദ്യം രണ്ടു പച്ചമാങ്ങാ തൊണ്ടോടു കൂടി ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു എട്ടു പത്തു പച്ചമുളകും പൊടിയായി അരിഞ്ഞു വയ്ക്കുക.
2 . കാൽ ടീ സ്പൂൺ മഞ്ഞളും, ഒരു ടീസ്പൂൺ ചതച്ച ഉണക്ക മുളകും ഒരു ടീസ്പൂൺ ഉപ്പും അരിഞ്ഞ മാങ്ങയിൽ ചേർത്തു വയ്ക്കുക.
3 . രണ്ടു കൈ മുഴുവൻ കറിവേപ്പില എടുത്തു അത് കുനുകുനെ ചെറുതായി അരിഞ്ഞു വെയ്ക്കുക
4 . ഒരു കഷ്ണം ഇഞ്ചിയും ഒരു കുടം വെളുത്തുള്ളിയും ചെറുതായി അരിയുക. രണ്ടും 2 വീതം ടേബിൾസ്പൂൺ വീതം വേണം
5 . ഒരു ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ഒരു ടേബിൾസ്പൂൺ കടുകും പൊട്ടിച്ചു അതിലേക്കു ഇഞ്ചയും വെളുത്തുള്ളിയും ചേർത്തു ചെറുതായി മൂപ്പിക്കുക.
6 . അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കുക.
7 . ഇനി ഒരു ടീസ്പൂൺ വീതം പൊടി കായവും ഉലുവ പൊടിയും ചേർത്തു ഇളക്കി ചേർക്കുക.
8 . അതിലേക്കു അരിഞ്ഞു മഞ്ഞളും ഉപ്പും ചതച്ച മുളകും പെരുട്ടി വച്ചിരിക്കുന്ന പച്ച മാങ്ങ ചേർക്കുക. നന്നായി ഇളക്കുക.
9 . മാങ്ങാ ചേർത്താൽ ഒന്നിളക്കി ഉടനെ അടുപ്പിൽ നിന്നും വാങ്ങി ചട്ടിയിൽ ബാക്കിയുള്ള ചൂടിൽ വേണം ഇനി മാങ്ങാ ഇളക്കി ചേർക്കുവാൻ. പച്ച മാങ്ങ പച്ച അച്ചാർ തെയ്യാർ.

മാങ്ങ അധികം വെന്തു പോകരുത്. ക്രിസ്പി ആയി ഇരിക്കണം. ഇത് നിങ്ങൾ വെറുതെ വാരി വാരി കഴിക്കും. ഉറപ്പു. കറിവേപ്പില നിങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. നിങ്ങളുടെ കൊളസ്റ്ററോൾ നിയന്ത്രിക്കുവാനും വയറിനും നല്ലതു. പിന്നെ ഈ അച്ചാറിനു ഒരു അസാധ്യ മണമാണ്. അടിപൊളി അരോമ. ഇത് തുറന്നു വച്ചാൽ തന്നെ വിശപ്പ് ഓടി വരും. പരീക്ഷിച്ചു നോക്കുക.

This is a very healthy pickle with very less amount of oil and lots of Curry leaves. Curry leaves are very good for your stomach and heart. Regular intake of Curry leaves will help control your cholesterol levels.

INGREDIENTS
1. Raw mango (പച്ച മാങ്ങ) : 2 nos, cut into small pieces (ചെറുതായി അരിഞ്ഞത്)
2. Curry leaves (കറിവേപ്പില) : 2 handful of curry leaves, finely chopped (കൊത്തി അരിഞ്ഞത്
3. Green chili (പച്ച മുളക് അരിഞ്ഞത്) : 8 nos, Chopped
4. Ginger (ഇഞ്ചി അരിഞ്ഞത്) : 2 tablespoons, chopped
5. Garlic (വെളുത്തുള്ളി അരിഞ്ഞത്) : 2 tablespoons, chopped
6. Fenugreek powder (ഉലുവ പൊടി) : 1 teaspoons
7. Asafoetida (കായ പൊടി) : 1 teaspoons
1. Turmeric powder (മഞ്ഞൾ പൊടി) : 1/2 teaspoon
1. Crushed red chili (ചതച്ച ഉണക്ക മുളക്) : 1 teaspoon
1. Salt (ഉപ്പു) : 1 teaspoon
1. Gingelly oil (നല്ലെണ്ണ) : 2-3 tablespoons
1. Mustard seeds (കടുക്) : 1 tablespoon

PREPARATION
1. Cut mangoes in to small bits and mix with turmeric powder, crushed chilly and salt
2. Chop curry leaves finely in to very small pieces. Small the pieces, better the taste.
3. Chop ginger and garlic into small pieces
4. Heat oil in a pan and crack mustard seeds and add ginger and garlic and saute for a minute
5. Then add green chili and chopped curry leaves and saute for a minute
6. Add fenugreek powder and asafoetida power and saute and immediately add cut mangos
7. Do not cook in the heat after adding mangos. Switch off the burner and mix mangoes with other ingredients and allow to cool it down
8. Green Mango Green Pickle is ready. This pickle looks very green.

It has a very nice aroma and excellent taste. You all will like it, I am 100% sure. We have not added red chili powder and used very little turmeric powder to look slightly yellowish. You don’t any other curry if you have this Green Pickle. I love this pickle.

PradeenKumar Vazhuvelil Sankunni