സോയ ഫ്രൈ Fried Soy Chunks
സോയ നന്നായി കഴുകിയെടുക്കുക. ഇത് ഉപ്പിട്ട തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെച്ച ശേഷം .നന്നായി പിഴിഞ്ഞ് എടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല കുറച്ച്, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 5-10 മിനിറ്റ് വക്കുക. ശേഷം കുറച്ച് മൈദ തൂവി മിക്സ് ചെയ്ത് എണ്ണയിൽ വറുത്തെടുക്കുക. സോയ എത്ര എടുക്കുന്നുവോ അതിനനുസരിച്ച് പൊടികൾ ചേർത്ത് കൊടുക്കുക.