വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം
ആദ്യം തന്നെ മൈദമാവ് നന്നായി കുഴച്ചെടുക്കുക
1.ആവശ്യത്തിന് ഉപ്പ് വെള്ളം രണ്ട് സ്പൂൺ എണ്ണ ചേർത്ത് നന്നായിട്ട് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക അതിനെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ശേഷം അതിനെ അതിനെ ലയർ ലയർ ആക്കി പരത്തി എടുത്തതിനുശേഷം പാനിലേക്ക് ഇട്ട് ചൂടാക്കി തിരിച്ചും മറിച്ചുമിട്ട് എടുക്കുക സമൂസ ഷീറ്റ് തയ്യാറാക്കുന്ന രീതിയിൽ
2. ഇനി ചിക്കൻ അല്പം ഉപ്പ് കുരുമുളക് മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ചെടുക്കുക
3. ഇതിനെ ചെറുതായി പൊടിച്ചെടുക്കുക ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ രണ്ട് സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കാം എണ്ണ ചൂടായി വരുമ്പോഴേക്കും നമുക്ക് അതിലേക്ക് സവാള ചേർത്ത് കൊടുക്കാം അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ,മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി , മുളകുപൊടി, ഗരം മസാല കറിവേപ്പില ചേർത്തു നന്നായി വേവിച്ചെടുക്കുക
4. ശേഷം മൂന്ന് മുട്ട കാൽ കപ്പ് പാല് ആവശ്യത്തിന് ഉപ്പ് കുരുമുളകുപൊടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക
5. ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന പത്തിരി ഓരോന്നായി മുക്കുക അതിനെ ഒരു പാനിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് മസാല തൂക്കി കൊടുക്കുക ഓരോ ലേയർ ആയി ഇതുപോലെ സെറ്റ് ചെയ്യാം ബാക്കി വരുന്ന മുട്ട അതിൻറെ മുകളിൽ ആയി ഒഴിച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക ശേഷം മറിച്ച് ഇട്ട് 5 മിനിറ്റ് കൂടി വെച്ചതിനുശേഷം സർവ്വ ചെയ്യാവുന്നതാണ്
Easy Chatti Pathiri Ready