മുളക് വറുത്ത പുളി വള്ളുവനാടൻ കറി Dry Roasted Red Chilli Curry with Tamrind

ആവശ്യം ഉള്ള സാധനങ്ങൾ ചെറിയ ഉള്ളി 8-10 –മുളക് പൊടി 1 teasp –(ഓരോരുത്തരും എരിവ് അനുസരിച്ചു ) 1/2 –ചുവന്ന മുളക് 4–മഞ്ഞ പൊടി ഒരു നുള്ള് –ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി -പാകത്തിന് ഉപ്പ് –1-1/2 -cup വെള്ളം –കടുക് ഒരു ts-വെളിച്ചെണ്ണ ഒരു ts -ഉണ്ടാക്കേണ്ട വിധം — ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കടുക് മുളക് വര്ത്തിട്ടു കറിവേപ്പിലയും ഇട്ടു ഉള്ളി ;മുളക് ഒന്ന് ചതച്ചു ചട്ടിയിൽ ഇട്ടു മഞ്ഞ പൊടി മുളക് പൊടി ഇട്ടു നന്നായി മൂത്തു മണം വരുമ്പോൾ പുളി പിഴിഞ്ഞ് വെള്ളവും1-1/2 cup ഒഴിക്കുക ഉപ്പും ചേർത്തു് തിളക്കുമ്പോൾ (ഒരു 5 minut)വാങ്ങി വെച്ച് കറിവേപ്പില ഇടുക നല്ല കറി ആയി ചോറ് ഉണ്ണാൻ മോരും കൂട്ടി ഉണ്ടാൽ കെങ്കേമം പപ്പടം ചുട്ടതും ഇതിന്റെ കൂടെ compination ആണ് എല്ലാവരും ഈ recipe ഉണ്ടാക്കുക ഞങ്ങളുടെ വള്ളുവനാടൻ palakkad നാടൻ കൂട്ടാൻ ആണ്

Dry Roasted Red Chilli Curry with Tamrind Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website