How to Make Cornflakes Mixture
കോൺഫ്ളൈക്സ് രണ്ടു കപ്പ് എടുത്തു ഒരു പാനിൽ ഇട്ടു ഡ്രൈ ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ചു കാൽ കപ്പ് വീതം കശുവണ്ടി പരിപ്പ്, പൊട്ടുകടല, കിസ്മിസ്, കപ്പലണ്ടി എന്നിവ ഒന്നൊന്നായി വറുത്തു കോരുക.
കരിഞ്ഞു പോകാതെ സൂക്ഷിക്കണം.
നെയ്യ് ആവശ്യം ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാനും മറക്കരുത്.
ആ പാനിലേക്കു തന്നെ ഒരു തണ്ട് കറിവേപ്പില കൂടി ഇട്ടു ഒന്നു ഫ്രൈ ചെയ്തെടുത്തതിന് ശേഷം കോൺഫ്ളൈകേസ്, കശുവണ്ടി പരിപ്പ്, പൊട്ടുകടല, കപ്പലണ്ടി, കിസ്മിസ് എന്നിവ ഇട്ടുകൊടുക്കുക. ഇതിലേക്ക് അര സ്പൂൺ മുളക് പൊടി, കാൽ സ്പൂൺ കായപ്പൊടി, ഇത്തിരി മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി എടുക്കുക. സ്പൂൺ കൊണ്ട് ഒരുപാടു ഇളക്കി കോൺഫ്ളയകേസ് പൊടിഞ്ഞു പോകല്ലേ
അവസാനമായി കുറച്ചു പൊടിച്ച പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്തു എടുക്കുക
വിശദമായി കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യണേ