Churakka Kofta Curry ചുരക്ക കോഫ്ത്ത കറി
ചേരുവകൾ
1.ചുരക്ക – ചെറുത്
കടലമാവ്- കുറച്ചു
മുളകുപൊടി
കായം
ഉപ്പ്
2. പച്ചമുളക് – 2
ഇഞ്ചി – 1 കഷണം
ടൊമാറ്റോ – 2 വലുത്
3. മഞ്ഞൾപൊടി-1/2 teaspoon
മുളകുപൊടി _ 11/2 teaspoon
മല്ലിപ്പൊടി _ 2 teaspoon
ഗരംമസാല – 1/2 teaspoon
4. തൈര് – 2 tablespoon
Creme – 2 tablespoon
5. മല്ലിയില
ചുരക്ക തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. ഒന്ന് പിഴിഞ്ഞ് നീര് മാറ്റിവയ്ക്കുക. ചുർക്കയുടെ കൂടെ
കടലമാവ്, മുളകുപൊടി, കായം, ഉപ്പ് ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ ഉരുളകളക്കുക. വറുത്തെടുക്കുക. അതിൽ നിന്ന്n അവശ്യം എണ്ണ യിൽ ജീരകം, കായപ്പൊടി വഴറ്റുക. പിന്നീട് മൂന്നാമത്തെ ചേരുവകൾ ഓരോന്നായി വഴറ്റുക. കരിയരുത്. രണ്ടാമത്തെ ചേരുവ നന്നായി അരച്ചത് ചേർത്ത് എണ്ണ തെളിയുനനത് വരെ വഴറ്റണം. നാലാമത്തെ ചേരുവ നന്നായി മിക്സ് ചെയ്ത് അതിന്റെ കൂടെ വഴറ്റുക. ഗ്രേവി ക്ക് ആവശ്യമായ വെള്ളം ചേർക്കുക. ചുരക്ക പിഴിഞ്ഞ വെള്ളവും ഇതിൽ ചേർക്കാം. ഉപ്പും ഗരംമസാല യും ചേർത്ത് വറുത്ത kofta cherthu മല്ലിയില ചേർത്ത് വാങ്ങാം. എല്ലാ സാധനങ്ങളും അടുത്ത് വെച്ച് പാചകം ചെയ്യണം. കരിയാതെ സൂക്ഷിക്കണം. പെട്ടെന്ന് തയ്യാർ അവും.