പരിപ്പും കടുകിലയും കറി Chickpea Lentils with Mustard leaves.

Chickpea Lentils with Mustard leaves.
കടുകില ഇലവർഗങ്ങളിൽ ഏറ്റവും നല്ലതു എന്ന് എന്റെ വിയറ്റ്നാമീസ് ഫ്രണ്ട് പറഞ്ഞു.എല്ലാവർക്കും അവനവന്റെ അഭിപ്രായങ്ങൾ.ഏതായാലും ഇതിനു ഒത്തിരി ഗുണങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയാം.ഇത് നോർത്ത് ഇന്ത്യക്കാരുടെ ഇല ആയതു കൊണ്ട് അവർ ഉണ്ടാക്കും പോലെ ഉണ്ടാക്കി.എന്റേതായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

ഒരു കപ് കടലപ്പരിപ്പ് കുക്കറിൽ വേവിച്ചു.സോഫ്റ്റ് ആകാൻ അനുവദിച്ചു എന്നാൽ ഉടഞ്ഞു പോവരുത്.ഒരു സോസ്‌പാനിൽ എണ്ണ ഒഴിച്ച് ചൂടായപ്പോൾ അര ടീസ്പൂൺ ജീരകം ഇട്ടു.ഇതിലേക്ക് അരിഞ്ഞ സവാള,വെളുത്തുള്ളി ഇഞ്ചി ഇട്ടു വഴറ്റി.പച്ചമുളകും മഞ്ഞളും ഉപ്പും ഇട്ടു.ഒരു കെട്ട് കടുകില കഴുകി വൃത്തി ആക്കി വലുതായി അരിഞ്ഞത് ഇട്ടു ഒന്ന് ഇളക്കി.എണ്ണയും മസാലയും എല്ലാം കൂടി ഇളക്കി.ഇതിലേക്ക് പരിപ്പ് ഇട്ടു അര കപ് ചെറി ടോമാറ്റോസ് നടുവേ പിളർന്നു ഇട്ടു.തവിയുടെ ഹാൻഡിൽ കൊണ്ട് എല്ലാം ഇളക്കി തിളയ്ക്കുന്ന വെള്ളം ഒഴിച്ച് ചാർ അഡ്ജസ്റ്റ് ചെയ്തു.ഇലയുടെ കളർ പോവാതെയും തക്കാളിയുടെ texture പോവാതെയും ഇരിക്കണം.ഇങ്ങനെ ചെയ്താൽ കറിക്കു നല്ല vibrant കളർ കിട്ടും.ഗുണം പോവില്ല.പല രുചിയും texture ഉം കിട്ടും

ചോറിനും ചപ്പാത്തിക്കും ഒക്കെ നല്ല കോമ്പിനേഷൻ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x