മൈക്രോ ഗ്രീൻ കൃഷി രീതി ഉപയോഗിച്ച് വീട്ടിനുള്ളിൽ പാകി മുളപ്പിച്ച ചെറുപയർ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കുന്ന വിധം.
പരിപ്പ് അര കപ്പ്
ചെറുപയർ ഇല മുളപ്പിച്ചത്
വെളുത്തുള്ളി രണ്ടു മൂന്നെണ്ണം
ചെറുതായി അരിഞ്ഞ ഉള്ളി രണ്ടെണ്ണം
തേങ്ങ ചിരവിയത് ഒരു ടേബിൾസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
കടുക്
ഉഴുന്നുപരിപ്പ്
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപ്പൊടി ഒരു കാൽ ടീസ്പൂൺ
മുളകുപൊടി ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം ;
ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർക്കുക, ശേഷം ഉഴുന്നുപരിപ്പ് ചേർത്തു കൊടുക്കാം. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, ഉള്ളി, വെളുത്തുള്ളി തേങ്ങ ചിരകിയത് എന്നിവ ചേർത്ത് മൂപ്പിക്കുക. ഒന്നു മൂത്തു വരുമ്പോൾ ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന മൈക്രോ ഗ്രീൻ പയറില ചേർത്തു കൊടുത്തു അൽപ്പനേരം മൂടിവെക്കുക. പയറില ഒന്ന് വാടിയതിന് ശേഷം വേവിച്ച പരിപ്പു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പോഷകസമ്പുഷ്ടമായ മൈക്രോ ഗ്രീൻ പയറില തോരൻ റെഡി.