ചേന ഉലർത്തിയത് Chena Ularthiyathu

Chena Ularthiyathu

ചേന – 1/2 കിലോ, ചെറുതായരിഞ്ഞത്
മുളകുപൊടി – 1/2 tsp
മഞ്ഞൾ പൊടി -1/4 tsp
കുരുമുളക് – 10 മണികൾ
വറ്റൽ മുളക് – 4 എണ്ണം
വെളുത്തുള്ളി – 8 അല്ലി
ചുവന്നുള്ളി -10 എണ്ണം
കറിവേപ്പില, ഉപ്പു, എണ്ണ
ചേന മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. പറ്റി കഴിഞ്ഞാൽ ബാക്കിയുള്ള ചേരുവകകൾ എല്ലാം കൂടെ ചതച്ചു ഒരു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടു ഇളക്കി പകുതി മൂപ്പെത്തുമ്പോൾ വേവിച്ചു വച്ച ചേന ഇട്ടു ഉടയാതെ ഇളക്കി ചെറിയ തീയിൽ ഉലർത്തിയെടുക്കുക.
ചക്കക്കുരുവും ഇതേ രീതിയിൽ ചെയ്യാം. തേങ്ങാകൊത്തും കൂടെ ഇട്ടാൽ നല്ലത്.