ചീര കട്ട്ലറ്റ് Amaranth / Cheera Cutlet
ചേരുവകൾ
1.ചീര രണ്ട് പിടി – ചെറുതായി അരിഞ്ഞത്
2 .ഉരുളൻ കിഴങ്ങ് – രണ്ടെണ്ണം പുഴുങ്ങി ഉടച്ചത്
3.സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
4 .ഇഞ്ചി, വെളുത്തുള്ളി ചെറുതായിരിഞ്ഞത് – 2 ടിസ്പൂൺ
5.പച്ചമുളക് -3 എണ്ണം ചെറുതായി അരിഞ്ഞത്
6.മുളക് പൊടി – 1/2 ടിസ്പൂൺ
7.മഞ്ഞൾപ്പൊടി – 1/4 ടിസ്പൂൺ
8 .കുരുമുളക് പൊടി – 1/2ടീസ്പൂൺ
9.ഗരം മസാലപ്പൊടി – 1/2 ടിസ്പൂൺ
10.കറിവേപ്പില ,മല്ലിയില ചെറുതായി അരിഞ്ഞത് – 2 ടി സ്പൂൺ
11.ഉപ്പ് ആവശ്യത്തിന്
12. മുട്ട 2 എണ്ണം
13.ബ്രഡ് ക്രമ്സ് 1 കപ്പ്
14 .എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ഇട്ട് വഴറ്റുക നന്നായി വഴന്ന് വരുമ്പോൾ 6 മുതൽ 9 വരെയുള്ള മസാലകൾ ഇട്ട് പച്ച മണം മാറുമ്പോൾ .ഇതിലേക്ക് ചീര അരിഞ്ഞതിട്ട് ഇളക്കിയ ശേഷം 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ശേഷം മൂടി തുറന്ന് കിഴങ്ങ് പൊടിച്ചതും ,മല്ലിയില, കറിവേപ്പിലയും കൂടെ ചേർത്തിളക്കി തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കുറേശ്ശേ എടുത്ത് ക്ട്ലറ്റിന്റെ ഷേപ്പിൽ ആക്കി മുട്ട ബീറ്റ് ചെയ്തതിൽ മുക്കി ബ്രഡ് ക്രമസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ട് ബ്രൗൺ കളറിൽ വറുത്ത് കോരുക