ചക്ക പുളിക്കറി
പഴുത്ത ചക്ക ചുള (എകദേശം പത്ത്എണ്ണം) ചെറുതാക്കി അരിഞ്ഞ് മഞ്ഞൾ പൊടിയും മുളകുപൊടിയും ലേശം കുരുമുളകുപൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക.
പിന്നിട് പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേർത്ത് വെള്ളം വറ്റിക്കുക.
കൊഴുപ്പ് വേണമെങ്കിൽ കുറച്ച് നാളികേരം പച്ചമുളകു ചേർത്തരച്ചുകൂട്ടുക.
ഉപ്പും പുളിയും എരിവും പാകത്തിനാണെന്നുറപ്പു വരുത്തി ഇതിലേക്ക് കടുകും മുളകും ജീരകവും കറിവേപ്പിയും പൊട്ടിച്ച് ഉള്ളിയും തളിച്ച് ഉപയോഗിക്കുക.
ഉണ്ടാക്കാൻ വേണ്ട സമയം 10 മിനിറ്റ്
(കറിയിൽ മധുരം ഇഷ്ടമുള്ളവർക്കു മാത്രം.)
Chakka ChoolaCurry Ready 🙂