Chakka Aviyal

Chakka Aviyal – ചക്ക അവിയൽ
ചക്ക ചുളയും കുരുവും വേർതിരിച്ചു വൃത്തി യാക്കി നീളത്തിൽ അരിഞ്ഞു ഉപ്പും മഞ്ഞൾപൊടി യും ചേർത്ത് വേവിക്കുക. ഒരു കപ്പ് തേങ്ങ 4 പച്ചമുളക് ഒരു നുള്ള് ജീരകം,ഒരു ചുവന്നുള്ളി ചേർത്ത് ഒന്നു ചതച്ചെടുക്കുക. ഇതു വേവിച്ച ചക്കയിൽ ചേർത്ത്
കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണ യും ചേർത്ത് ഒരു മിനിറ്റ് ശേഷം stove ഓഫ്‌ ചെയ്യുക. ഞാൻ പുളി ചേർത്തിട്ടില്ല. ആവശ്യമുണ്ടെങ്കിൽ പച്ചമാങ്ങയോ, പുളി പിഴിഞ്ഞോ ചേർക്കാം