Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curry
ഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.
ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ല
ഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്
കയ്പക്ക: ഒരു medium size
പച്ച മാങ്ങ: ഒന്ന് ചെറുത്
തേങ്ങാപ്പാൽ നേർത്തത്: 1.5 കപ്പ്
തേങ്ങാപ്പാൽ കട്ടിയുള്ളത്: 1 കപ്പ്
ചുവന്ന മുളകുപൊടി: 1.5 ടtbsp
മല്ലി: 1 ടീസ്പൂൺ
മഞ്ഞൾ: 1tsp
ഉള്ളി: 4-5
കറിലീവ്സ്
ഉണങ്ങിയ ചുവന്ന മുളക്: 2
കടുക് 1 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
കയ്പക്ക ചെറുതായി അരിഞ്ഞത് 1 കപ്പ് വെള്ളത്തിൽ 2 tbsp ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതർത്തുക. ഇപ്പോൾ അധിക വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഒരു ചട്ടിയിലേയ്ക്ക് ഇടുക നേർത്ത തേങ്ങാപ്പാൽ പച്ച മാങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വറ്റുന്നത് വരെ..
ഇനി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് 1 മിനിറ്റ് വേവിക്കുക കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്തതിനുശേഷം തിളപ്പിക്കരുത് …
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി 1 ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഇതിലേക്ക് ഉള്ളി ചേർത്ത് വഴറ്റുക. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് വഴറ്റുക.
ഇത് കറിയിൽ ചേർത്ത് mix ചെയ്യുക..
നല്ല അസ്സൽ കയ്പക്ക മാങ്ങ കറി തയ്യാറാണ്

Ammu Arun