Beetroot Thoran ബീറ്റ്റൂട്ട് തോരൻ
ആദൃം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞെടുക്കുക..
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ,വറ്റൽമുളക് പൊട്ടിക്കുക..
ഇതിലേക്ക് അരിഞ്ഞു വെച്ച ബീറ്റ്റൂട്ടും ,ആവശൃത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിക്കുക.
ഒരു പിടി തേങ്ങയും ,2 വെളുത്തുള്ളി അല്ലിയും ,ഒരു ചെറിയ കഷ്ണം ഇഞ്ചി , കാൽ സ്പൂൺ മുളകു പൊടി 2 ചെറിയ ഉള്ളി ,1പച്ചമുളക് എല്ലാം കൂടി ചതച്ചെടുത്ത് ബീറ്റ്റൂട്ടിലേക്ക് ചേർക്കുക..
നന്നായി മിക്സ് ചെയ്ത് ഒന്നു ചൂടാക്കി ഇറക്കിവെക്കാം..
ചോറിൻെറ കൂടെ കഴിക്കാം..
അപ്പോ എല്ലാവരും വന്ന് ഓരോ ലൈക്കും.,കമൻറും ഇട്ട് പൊയ്ക്കോളൂ