Aviyal അവിയല്‍

മലയാളികളുടെ ഇല സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവം,

അവിയലില്‍ നിന്നും ഒരു പച്ചക്കറിയും അങ്ങനെ മാറി നിര്‍ത്താന്‍ പറ്റില്ല എന്നാലും ഇതാ ഒരു ലിസ്റ്റ്

പടവലങ്ങ ഒരു ചെറിയ കഷ്ണം
ചേന ,,
വെള്ളരി ,,
കോവയ്ക 4 എണ്ണം
ഉരുളക്കിഴങ്ങ് ഒന്ന്
സവാള ഒന്ന്
വാഴകായ 1
മുരിങ്ങയ്ക ഒന്ന്
കാരറ്റ് ഒന്ന്(ചെറുത്)
അമരയ്ക 4 എണ്ണം
തക്കാളി ഒന്ന്(തക്കാളിയ്ക് പകരം പുളിയ്ക്കായി തൈര്,പുളി പിഴിഞ്ഞത് ഇവയും ഉപയോഗിക്കും)
പച്ചമുളക് 3 എണ്ണം(പച്ചമുളകിന്റെ എണ്ണത്തില്‍ കുറവ് വരുത്തിയാല്‍ കുറച്ചു മുളക് പൊടി ഉപയോഗിക്കാം)
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്,കറിവേപ്പില ആവശ്യത്തിന്

പച്ചക്കറികളെല്ലാം ഏകദേശം ഒരേ വലിപ്പത്തി നീളത്തില്‍ അറിഞ്ഞു വയ്ക്ക്കുക.

ഇനി അര മുറി തേങ്ങ ചിരകിയതും അര ടീ സ്പൂണ്‍ ജീരകവും അര tsp മഞ്ഞളും ചേര്‍ത്ത് ചതച്ചു വയ്കുക..

പച്ചക്കറികലെല്ലാം കൂടി വേകുവാന്‍ മാത്രം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോള്‍ അരപ്പ് മീതെ ഇട്ട് 2 മിനിറ്റ് കൂടി അടച്ചു വച്ച് വേവിക്കുക.ഇനി അരപ്പ് അതിലേക്ചേര്‍ത്ത് ഇളക്കി ചേര്‍ത്ത് കറിവേപ്പിലയും വിതറി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങുക.അവിയല്‍ തയ്യാര്‍

Aviyal Ready 🙂