Aval Vilayichathu – അവൽ വിളയിച്ചത്
അവൽ 2 കപ്പ്
ശർക്കര 4 ക്യൂബ്സ്
തേങ്ങാ ചിരകിയത് 1 കപ്പ്
തേങ്ങാ കൊത്തു വറുത്തത് 1/2 കപ്പ്
cashewnut 1/2 കപ്പ്
കറുത്ത എള്ള് 1 റ്റേബിൾസ്പൂൺ
നെയ്യ് 2 ടേബിൾസ്പൂൺ
ഏലയ്ക്ക പൊടി 1 ടീസ്പൂൺ
ചെറു ജീരകം പൊടിച്ചത് 1 ടീസ്പൂൺ
ഉപ്പു ഒരു നുള്ള്
കശുവണ്ടിയും തേങ്ങാ കൊത്തും വറുത്തു മാറ്റി വയ്ക്കുക .
ശർക്കര ഉരുക്കി അരിച്ചെടുത്തു അതിലേക്കു തേങ്ങാ ചിരകിയത് ചേർത്ത് ഇളക്കി കൊടുക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ pinch of salt , ഏലയ്ക്ക പൊടിയും ജീരകവും നെയ്യും കശുവണ്ടിയും തേങ്ങാ കൊത്തും നന്നായി ചേർത്തിളക്കി കൊടുക്കുക. തീ കുറച്ചു വച്ച് ഇതിലേക്ക് അവൽ കുറേശ്ശേ ചേർത്ത് നന്നായി മിക്സ് ചെയ്യുക . എനിക്ക് crunchy ആയിട്ട് കഴിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ കുറച്ചു നേരം കൂടുതൽ fry
ചെയ്തെടുക്കും . നിങ്ങള്ക്ക് എല്ലാം ചേർത്ത് മിക്സ് ചെയ്തു അപ്പോൾ തന്നെ ഇറക്കി വയ്ക്കാം. അവസാനം sesame seeds കൂടി മിക്സ് ചെയ്തു നന്നായി ഇളക്കി സെർവ് Cheyyam. കുറെ നാൾ കേടു വരാതെ വയ്ക്കാം.
Aval Vilayichathu Rady 🙂