വഴുതനങ്ങ കൊണ്ടു നല്ല സ്വാദുള്ള കിച്ചടി ഉണ്ടാക്കാം എന്ന് ഇന്ന് എനിക്ക് മനസിലായി
സാദാരണയായി വെണ്ടയ്ക്ക , പാവയ്ക്കാ, കോവക്ക ,ബീറ്റ്റൂട്ട് ഒക്കെ വെച്ചാണ് ഞാൻ കിച്ചടി ഉണ്ടാക്കാറു.
വിഷുവിനു എല്ലാവരും ഇതൊന്നും ട്രൈ ചെയ്തു നോക്കൂ
ആവശ്യമുള്ള സാധനങ്ങൾ :
വഴുതനങ്ങ – 1 മീഡിയം സൈസ്
തൈര് – 1 കപ്പ്
അരക്കാൻ വേണ്ടി :
തേങ്ങാ ചിരകിയത് – 1/ 4 മുറി
പച്ചമുളക് – 2
ജീരകം – 1/ 4 ടീസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പു
കടുക് താളിക്കാൻ:
കടുക്
ചെറിയ ഉള്ളി
വറ്റൽ മുളക്
കറിവേപ്പില വെളിച്ചെണ്ണ
രീതി :
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വഴുതനങ്ങ അരിഞ്ഞതു നന്നായി വഴറ്റി എടുക്കുക.നന്നായി മൂത്തു കഴിഞ്ഞാൽ അറപ്പു ചേർത്ത് പച്ച മനം മാറുന്നത് വരെ വഴറ്റുക.തീ അണച്ച് കഴിഞ്ഞു തൈര് കൂടി ചേർത്ത് ഇളക്കുക. ഉപ്പു ആവശ്യത്തിന് ഇടുക.
ഇനി കടുക് താളിച്ച് ചേർക്കുക. സ്വാദിഷ്ടമായ വഴുതനങ്ങ കിച്ചടി തയ്യാർ
വഴുതനങ്ങ കിച്ചടി | Vazhuthananga Kichadi Ready 🙂