വീറ്റ്‌ ഇടിയപ്പം Wheat Idiyappam

Wheat Idiyappam

ഹായ് ഫ്രണ്ട്സ് …ഇന്ന് ഗോതമ്പ് പൊടി കൊണ്ടൊരു ഇടിയപ്പം ആയാലോ ..ഇപ്പോൾ പലരും ഉണ്ടാക്കാറുണ്ട് .അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു .ചപ്പാത്തി ,ഗോതമ്പ് ദോശ ,ഗോതമ്പ് പുട്ട് എന്നിവയ്ക്ക് പകരം ഇടയ്ക് ഇതൊന്നു പരീക്ഷികാവുന്നതാണ് .

ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യം ഗോതമ്പ് പൊടി ഒരു മീഡിയം ഫ്ലമിൽ ചൂടാക്കിയെടുക്കണം .അതിനു ശേഷം തിളച്ച വെള്ളവും ഉപ്പും ചേർത്ത് കുഴചെടുക്കണം .ചപ്പാത്തി യെക്കാൾ കുറച്ചു അയഞ്ഞ മാവായിരിക്കണം .അതിനു ശേഷം നന്നായി കുഴച്ചു ചൂടാറുന്നതിനു മുൻബെ തന്നെ സേവനാഴിയിൽ പിഴിഞ്ഞ് ഇഡ്ഡലി ചെമ്പിൽ വേവിച്ചെടുക്കാം ..( മാവു തണുത്താൽ പിഴിയാൻ ബുദ്ധിമുട്ടായിരിക്കും ..ചൂടോടെ പിഴിയാൻ ശ്രദ്ധിക്കുക )