ഗോതമ്പ് അട Wheat Ada

ഗോതമ്പുപൊടിയിൽ സവാള പൊടിയായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,പച്ചമുളക് അരിഞ്ഞത് ,കറിവേപ്പില ,ഉപ്പ് ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .പിന്നീട് വെള്ളമൊഴിച്ച് ചപ്പാത്തി മാവിനേക്കാളും നല്ല അയവിൽ കുഴച്ചെടുക്കുക .ദോശക്കല്ല് ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് ചെറുനാരങ്ങയെക്കാൾ വലിപ്പത്തിൽ മാവ് ഉരുളയാക്കിയെടുത്ത് കൈ കൊണ്ട് ദോശക്കല്ലിൽ ചെറിയൊരു കനത്തിൽ പരത്തുക. കുറച്ച് വെളിച്ചെണ്ണ അടയുടെ മീതെ ഒഴിച്ചു കൊടുത്ത് ഒരു പാത്രം കൊണ്ട് അടച്ചുവെച്ചു വേവിക്കുക. ഒരു വശം വെന്താൽ അട തിരിച്ചിട്ട് ആ ഭാഗത്തും വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് അട മൊരിച്ചെടുക്കുക

സവാളയും തേങ്ങയും നല്ലോണം ചേർത്താൽ രുചി കൂടും. ചൂടോടെ കഴിക്കുന്നതാണ് നല്ലത് .

Wheat Ada Ready 🙂