Vazhachundu Cabbage Cutlet – വാഴചുണ്ട് ക്യാബേജ് കട്ലറ്റ്
1. വാഴ ചുണ്ട് (വാഴ കൂമ്പ്) – ചെറുതായി അരിഞ്ഞത് 1 1/2കപ്പ് (തോരൻ വയ്ക്കാൻ എടുക്കുന്ന പോലെ തന്നെ വെളിച്ചെണ്ണ പുരട്ടി നൂല് ഒക്കെ കളഞ്ഞ് എടുക്കുക)
2 . ക്യാബേജ് ചെറുതായി അരിഞ്ഞത് 1 കപ്പ്
3 .ഉരുളൻ കിഴങ്ങ് – 3 എണ്ണം പുഴുങ്ങി ഉടച്ചത്
4.സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
5 .ഇഞ്ചി, വെളുത്തുള്ളി ചെറുതായിരിഞ്ഞത് – 1 ടേമ്പിൾ സ്പൂൺ
6.പച്ചമുളക് – 4 എണ്ണം ചെറുതായി അരിഞ്ഞത്
7.മുളക് പൊടി – 1 ടിസ്പൂൺ
8.മഞ്ഞൾപ്പൊടി – 1/4 ടിസ്പൂൺ
9 .കുരുമുളക് പൊടി – 1/2.ടീസ്പൂൺ
10.ഗരം മസാലപ്പൊടി – 1/2 ടിസ്പൂൺ
11.കറിവേപ്പില ചെറുതായി അരിഞ്ഞത് – 2 ടി സ്പൂൺ
12.ഉപ്പ് ആവശ്യത്തിന്
13. മുട്ട 2 എണ്ണം
14.ബ്രഡ് ക്രമ്സ് 1 1/2 കപ്പ്
15.എണ്ണ വറുക്കാൻ ആവശ്യത്തിന്
ഒരു പാൻ വച്ച് ചൂടാകുമ്പോൾ 1 1/2ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ഇട്ട് വഴറ്റുക നന്നായി വഴന്ന് വരുമ്പോൾ 6 മുതൽ 10 വരെയുള്ള മസാലകൾ ഇട്ട് പച്ച മണം മാറുമ്പോൾ .ഇതിലേക്ക് അരിഞ്ഞ് വച്ച വാഴ ചുണ്ട്, ക്യാബേജ് ഇട്ട് ഇളക്കിയ ശേഷം ചെറുതീയിൽ മൂടി വച്ച് വേവിക്കുക. ശേഷം മൂടി തുറന്ന് കിഴങ്ങ് പൊടിച്ചതും , കറിവേപ്പിലയും കൂടെ ചേർത്തിളക്കി തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കുറേശ്ശേ എടുത്ത് ക്ട്ലറ്റിന്റെ ഷേപ്പിൽ ആക്കി മുട്ട ബീറ്റ് ചെയ്തതിൽ മുക്കി ബ്രഡ് ക്രമസിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ട് ബ്രൗൺ കളറിൽ വറുത്ത് കോരുക