കഴിയാത്തവർ പോലും കഴിച്ചു പോകും.
റവ വച്ചു നല്ല ടേസ്റ്റി ആയ വ്യത്യസ്തമായ വെജിറ്റബിൾ റവ ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു..
1.റവ – 1കപ്പ്
2.സവാള – 1എണ്ണം
3.പച്ചമുളക് -3 എണ്ണം
4.ഇഞ്ചി – ചെറിയ കഷ്ണം
5.കടുക് – 1/4 ടീസ്പൂൺ
6.മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
7.കായപ്പൊടി – 1/4 ടീസ്പൂൺ
8.മുളകുപൊടി – 1/4 to 1/2 ടീസ്പൂൺ
9.കാരറ്റ് – 1കപ്പ്
10.ഗ്രീൻ പീസ് /ബീൻസ് – 1കപ്പ്
11.എണ്ണ – 1.5 ടീസ്പൂൺ
12.വെള്ളം – 2കപ്പ്
13.നെയ്യ് – 1ടീസ്പൂൺ
14.ഉപ്പ് – ആവശ്യത്തിന്
15.മല്ലിയില
റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റു വറത്തു മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത് ഇട്ട് മൂപ്പിക്കുക. അതിലേക്കു കായ പൊടി ഇട്ട് ഇളക്കുക. അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. അതിലേക്കു കാരറ്റ് ഇട്ട് വഴറ്റുക. അതിനുശേഷം ഗ്രീൻ പീസ് ഇട്ട് വഴറ്റിയ ശേഷം അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്കു വറുത്ത റവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. 2കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക.വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.