നുറുക്ക് ഗോതമ്പു ഉപ്പുമാവ് Upma with Broken Wheat

Upma with Broken Wheat
ഉണ്ടാക്കുന്ന വിധം:
ഗോതമ്പു നുറുക്ക് ആദ്യമൊന്ന് കഴുകി കുതിർത്തു വെച്ചു.. ഇനി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിച്ച്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില, cashewnut ഇവ ഓരോന്നായി ഇടുക;ഒരു നുള്ള് കായവും ഇട്ടതിനു ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഇട്ട് വഴറ്റുക.
ഞാൻ ഇതിൽ greenpeas, carrot എന്നിവയാണ് ചേർത്തത്. ഇതും ഉപ്പും ഇട്ടു വഴറ്റി. നുറുക്ക് ഗോതമ്പു കൂടി ഇട്ട് വഴറ്റിയിട്ട് ചൂട് വെള്ളം ഒഴിച്ച് അടച്ചു വെയ്ക്കുക. തിരുമ്മിയ തേങ്ങ ഇടയ്ക്ക് ചേർത്ത് വേവുന്ന വരെ അടച്ചു വെയ്ക്കുക.