തരി കഞ്ഞി Thari Kanji Semolina Kanji / Porridge റമളാൻ സ്പെഷ്യൽ ഡിഷ്.
ഈ ഡിഷ് എല്ലാവർകും അറിയാം.എന്നാലും അറിയാത്തവർക്കായി സമർപ്പിക്കുന്നു.
ആവശ്യമുളള സാധനങ്ങൾ.
1.സേമിയ.
2.റവ.
3.പാൽ.
4.ഷുഗർ.
5.അണ്ടിപരിപ്പ്,മുന്തിരി.
6.ചെറിയ ഉള്ളി.
7.നെയ്യ്.
8.ഉപ്പ്.
തയ്യാറാക്കുന്ന വിധം.
ഒരു പാത്രത്തിൽ അൽപ്പം വെളളം തിളപ്പിക്കുക.തിളച്ചശേഷം സേമിയ ചേർക്കുക.സേമിയ വേവ് ആയതിന് ശേഷം വളരെ കുറച്ച് ഉപ്പും റവ ചേർത്ത് ഇളക്കി ടെെറ്റ് ചെയ്യുക.തീ ഓഫ് ചെയ്യക.
ശേഷം ആവശ്യത്തിനുളള ഷുഗർ ചേർത്ത് പാൽ ഒഴിച്ച് പായസം പോലെ ലൂസ് ആക്കുക.
മറ്റൊരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് ചെറിയ ഉളളി മുപ്പിച്ച് അണ്ടിപരിപ്പ്,മുന്തിരി കൂടി ചേർത്ത് ഉണ്ടാക്കി വെച്ചതിലേക്ക് ഒഴിക്കുക.
(പാലിനു പകരം തേങ്ങാപാൽ ചേർത്താൽ കൂടുതൽ രുചികരം).
തരി കഞ്ഞി റെഡി

തരി കഞ്ഞി Thari Kanji SemolinaKanji/Porridge
Subscribe
Login
0 Comments