അവിൽ കുഴച്ചത് – Sweet Aval Flattened Rice with Banana

‎Sweet Aval Flattened Rice with Banana

250 g മട്ട അവിലും രണ്ട് പഴുത്ത ഇടത്തരം വലിപ്പമുള്ള നേന്ത്രപ്പഴവും അര മുറി തേങ്ങ ചിരവിയതും കൂടി കൈകൊണ്ട് നന്നായി യോജിപ്പിച്ച് രണ്ട് _ മൂന്ന് മണിക്കൂർ വെക്കുക.

ഏഴച്ച് ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി പാവ് പരുവമായാൽ തീ ഓഫ് ചെയ്ത് നേരെത്തെ കുഴച്ചു വച്ച അവിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 1 / 2 ടീ ഏലക്കാ പൊടി – ഒരു ടീ ചുക്കുപൊടി – രണ്ടോ – മൂന്നോ സ്പൂൺ നെയ്യ് – 2 ടീ പഞ്ചസാര – കുറച്ച് കൽക്കണ്ടം ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.
തേൻ ഇഷ്ടമുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്.
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഉപയോഗിക്കാം. ഇടക്ക് മധുരം കഴിക്കണം എന്നു വച്ചാ ആവാലോ

Sweet Aval Flattened Rice with Banana Ready