സ്പോഞ്ച് കേക്ക് – Sponge Cake

സ്പോഞ്ച് കേക്ക്  – Sponge Cake
കേക്കിന്റെ ആദ്യ പരീക്ഷണം. ഓവൻ ഇല്ലാത്തത് കൊണ്ട് ചുവട് കട്ടിയുള്ള പാത്രത്തിലാണ് ചെയ്തത്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം.

ചേരുവകൾ
മൈദ- 200 gm
പഞ്ചസാര- 200 gm
മുട്ട- 3 എണ്ണം
സൺ ഫ്ലവർ ഓയിൽ- 100 gm
ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
ബൈ കാർബണേറ്റ് ഓഫ് സോഡ- ഒരു നുള്ള്
വാനില എസ്സൻസ്സ്‌- 3-5 തുള്ളി

ഒരു മിക്‌സറിൽ ആദ്യം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ അല്പ്പം മണൽ വിരിച്ച് മീഡിയം ഫ്ലൈമിൽ 5 min ചൂടാക്കുക. കേക്ക് മിക്സ് എണ്ണ പുരട്ടിയ മൗൾഡിൽ ഒഴിച്ച് പാത്രത്തിൽ ഇറക്കിവെച്ച് മുകളിൽ ദ്വാരം ഉള്ള മൂടികൊണ്ട് അടച്ച് വയ്ക്കുക. അര മണിക്കൂർ മീഡിയം- ലോ ഫ്ലൈമിൽ കുക്ക്‌ ചെയ്യുക. ഒരു ടൂത്ത് പിക് വച്ച് വേവ് നോക്കുക. ചൂടാറിയതിന് ശേഷം കേക്ക് വേറെ ഒരു പാത്രത്തിലേക്ക് പകർത്തി ആവശ്യാനുസരണം മുറിച്ചെടുക്കാം.