ശർക്കരവരട്ടി Sharkkara Varatti

ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി കട്ടിയിൽ വരുത്തെടുത്തത് – 1 കിലോ
ശർക്കര – 3/4 കിലോ
വെള്ളം ആവശ്യത്തിന്
ഏലക്ക , ചുക്ക് , ജീരകം ഇവ മൂന്നും പൊടിച്ചത് – 2 പിടി
പഞ്ചസ്സാര – 2 – 3 പിടി

ശർക്കര അടുപ്പത്തു വെച്ച് ആവശ്യത്തിനു വെള്ളം ചേർത്ത് പാനി ആക്കുക. ഒരു നൂൽ പരുവം ആകുമ്പോൾ വാങ്ങി വെച്ച് കായവറുത്തത് ചേർത്ത് ഇളക്കുക. ഈ സമയത്ത് ഏലക്ക ചുക്ക് ജീരകം ഇവ മൂന്നും ചേർത്ത് പൊടിച്ചത് വിതറിക്കൊടുക്കുക ,കൂടെ പന്ജസ്സാരയും വിതറുക. ആറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ ഇട്ടു വച്ചാൽ കുറേക്കാലം കേടുകൂടാതെ കഴിക്കാം

Sharkkara Varatti Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website