റവ ഉണ്ണിയപ്പം Rava Unniyappam

റവ- മൂന്നു കപ്പ്
ശര്ക്കംര ഉരുക്കിയത്-അഞ്ചു കപ്പ്
ഏലയ്ക്ക-നാലെണ്ണം
തേങ്ങാക്കൊത്ത്- അരക്കപ്പ്
പാളയന്കോകടം പഴം-1
നെയ്യ്
ഉപ്പ്
എണ്
റവ അരിച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പിട്ട് ഇളക്കുക. പിന്നീട് ശര്ക്ക്ര ഉരുക്കിയത് അരിച്ചെടുത്ത് ചേര്ക്കിണം. വേണമെങ്കില്‍ അല്പം് വെള്ളവും ചേര്ത്ത് മാവ് നല്ലപോലെ ഇളക്കി പാകത്തിനാക്കണം.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും തേങ്ങാക്കൊത്തും ഇട്ട് ഇളക്കണം. പഴം ചെറുതായി അരിഞ്ഞ് ഇതും നല്ലപോലെ ഉടച്ച് മാവില്‍ ചേര്ക്ക്ണം. ഇൗ മാവ് മൂന്നു മണിക്കൂര്‍ വയ്ക്കുക.
അപ്പക്കാരയില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തിളയ്ക്കുമ്പോള്‍ മാവ് ഒഴിച്ച് അപ്പം ഉണ്ടാക്കാം.

മേമ്പൊടി
അപ്പം ഉണ്ടാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്പ്യ അപ്പക്കാരയില്‍ നിറയെ വെള്ളമൊഴിച്ചു വയ്ക്കണം. അപ്പമുണ്ടാക്കുമ്പോള്‍ എളുപ്പം വിട്ടുകിട്ടും

Rava Unniyappam Ready 🙂

Secret Link