റവ ഓറഞ്ച് കേക്ക് / Rava Orange Cake / Semolina Orange Cake

നമുക്ക് ഇന്ന് മൈദയും, ബട്ടറും, മുട്ടയും ഒന്നും ചേർക്കാതെ ഒരു കേക്ക് ഉണ്ടാക്കാം
റവ: 2 Cups
പൊടിച്ച പഞ്ചസാര : 1/2 Cup + 2 tea spoon
ഫ്രഷ് ഓറഞ്ച് ജ്യൂസ് : 2 Cups + 1/4 Cup
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്: 1 Tea Spoon
ഓയിൽ: 1/4 Cup
ബേക്കിംഗ് പൌഡർ : 1/2 Tea Spoon

ഒരു മിക്സിങ് ബൗളിലേക്കു റവ, 1/2 കപ്പ് പഞ്ചസാര, 1/2 ടി സ്പൂൺ ഓറഞ്ചിന്റെ തൊലി, ബേക്കിംഗ് പൌഡർ, ഓയിൽ, 2 കപ്പ് ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഈ മിക്സ് ഒരു 15 മിനിറ്റ് മാറ്റി വെക്കുക
കേക്ക് ബാറ്റർ ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ കുറച്ചു കൂടി ഓറഞ്ച് ജ്യൂസ് ചേർത്ത് മിക്സ് ചെയ്യുക.
ഓവൻ 180 ഡിഗ്രി preheat ചെയ്യുക
കേക്ക് ടിന്നിൽ അല്പം എണ്ണ തടവി ഒരു ബട്ടർ പേപ്പർ വെച്ച് കേക്ക് മിക്സ് ഒഴിച്ച് 25 മുതൽ 30 മിനിറ്റ് ബെക് ചെയ്തു എടുക്കുക
ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അത് ക്ലീൻ ആയിട്ടാണ് വരുന്നതെങ്കിൽ കേക്ക് റെഡി ആണ്. അല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടി ബെക് ചെയ്തു എടുക്കുക
ഒരു പാനിലേക്കു 1/4 കപ്പ് ഓറഞ്ച് ജ്യൂസും 2 ടി സ്പൂൺ പഞ്ചസാരയും 1/2 ടി സ്പൂൺ ഗ്രേറ്റ് ചെയ്ത ഓറഞ്ച് തൊലിയും കൂടി തിളപ്പിച്ച് ചൂടോട് കൂടെ ക്കേക്കിന്റെ മുകളിൽ ഒഴിക്കുക
ഓറഞ്ച് ജ്യൂസ് മൊത്തം കേക്കിൽ absorb ചെയ്തതിനു ശേഷം കേക്ക് ടിന്നിൽ നിന്നും പുറത്തെടുത്തു നന്നായി തണുക്കാൻ വെക്കുക
ശേഷം മുറിച്ചു സെർവ് ചെയ്യാം

ഓറഞ്ച് ജ്യൂസിന് പുളി കൂടുതൽ അല്ലെങ്കിൽ മധുരം കുറവോ ആണെങ്കിൽ പഞ്ചസാരയുടെ അളവ് കൂട്ടുക

Rava Orange Cake Ready 🙂