Rainbow Cake റൈൻബോ കേക്ക്

കേക്കിന്റെ പേര് പോലെ തന്നെ റൈൻബോയിലെ പോലെ പല നിറങ്ങൾ ആണ് ഈ കേക്കിന്.
ഈ റെസിപ്പിയിൽ ഞാൻ ബേസിക് വാനില കേക്ക് ആണ് ചെയ്തത്. 7 ലെയേഴ്‌സ് ചെയ്തു. ഓരോ ലെയറിനും ഓരോ കളർ കൊടുത്തു. നിങ്ങൾക്ക് വേണമെങ്കിൽ ഓരോ ലെയറിന് ഓരോ ഫ്ലേവറും കൊടുക്കാം. നിങ്ങളുടെ കയ്യിൽ ഉള്ള കളറിനു അനുസരിച്ചു കേക്കിന്റെ ലെയേഴ്‌സിന്റെ എണ്ണത്തിൽ മാറ്റം വരുത്താം.

For Cake
മൈദ: 3 1/2 കപ്പ്
ബേകിംഗ് പൌഡർ: 3 ടി സ്പൂൺ
വെജിറ്റബിൾ ഓയിൽ : 1 1/2 കപ്പ്
വാനില എസ്സെൻസ്: 3 ടി സ്പൂൺ
പൊടിച്ച പഞ്ചസാര: 2 1/2 കപ്പ്
പാൽ : 1 1/4 കപ്പ്
മുട്ട : 5
പെർമിറ്റഡ് ഫുഡ് കളർ : Red, Blue, Green, Yellow, Orange

FOR FROSTING THE CAKE
വിപ്പിംഗ് ക്രീം : 5 കപ്പ്
പൊടിച്ച പഞ്ചസാര : 2 1/2 കപ്പ്
വാനില എസ്സെൻസ് : 2 ടി സ്പൂൺ
പഞ്ചസാര സിറപ്പ് : 2 കപ്പ് (2 കപ്പ് വെള്ളത്തിൽ 6 ടേബിൾ സ്‌പൂൺ പഞ്ചസാര ഇട്ട് നന്നായി തിളപ്പിച്ച് ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക )

ഓവൻ 160C പ്രീ ഹീറ്റ്‌ ചെയ്യുക
വെജിറ്റബിൾ ഓയിൽ പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ നന്നായി മിക്സ് ചെയ്തു എടുക്കുക
ഇതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക
മൈദ , ബേക്കിംഗ് പൌഡർ എന്നിവ നന്നയി മിക്സ്‌ ചെയ്തു അരിപ്പയിലൂടെ അരിച്ചു വെക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ബേക്കിംഗ് പൌഡർ ഓയിൽ മിക്സിലേക്കു കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു എടുക്കുക
ഇടക്കു പാലും ചേർത്ത് കൊടക്കുക
ഈ കേക്ക് ബാറ്റർ 7 ബൗളിലേക്കു സമം ആയി ഭാഗിക്കുക.
ഇനി ഓരോ കേക്കിനും ഓരോ കളർ കൊടുക്കാം
ഞാൻ താഴെ പറഞ്ഞ പ്രകാരം ആണ് കളർ കൊടുത്ത്.
Violet : Equal amount Blue colour + Red colour
Indigo : Blue colour + Little Red colour ( ഞാൻ ഇൻഡിഗോ കളർ ഉണ്ടാക്കിയത് അത്ര correct ആയിട്ടില്ല. ഞാൻ ബ്ലൂ കളർ ചേർത്തത് കുറഞ്ഞു പോയി)
Blue : Blue Colour
Green : Green Colour
Yellow : Yellow Colour (Or mix Red Colour + Green Colour)
Orange : Orange Colour (Or mix Red Colour + Yellow Colour )
Red: Red Colour
ഇങ്ങനെ 7 കളർ ഉണ്ടാക്കി ഓരോ കേക്ക് ബാറ്ററിൽ ഓരോ കളർ കൊടുക്കുക
കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
ഓരോ കേക്ക് മിക്സ്‌ ഓരോ കേക്ക് ടിന്നിൽ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക
20 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
ഇങ്ങനെ 7 കേക്കും ബേക്ക് ചെയ്തെടുക്കുക
കേക്ക് നന്നായി തണുത്തതിനു ശേഷം മുകൾ ഭാഗം ഒന്ന് ട്രിം ചെയ്യുക

വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും soft peaks ആവും വരെ ബീറ്റ് ചെയ്തു വെക്കുക
ഇനി കേക്ക് റൈൻബോ കളറിന്റെ ഓർഡറിൽ അറേഞ്ച് ചെയ്യാം (VIBGYOR)
ആദ്യം വയലറ്റ് കളർ കേക്ക് വെക്കുക
കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക
ബീറ്റ് ചെയ്തു വെച്ച വിപ്പിംഗ് ക്രീം നന്നായി ലെയർ ചെയ്യുക
അടുത്ത ലെയർ ഇൻഡിഗോ കളർ കേക്ക് വെക്കുക
പഞ്ചസാര സിറപ്പ് ഒഴിക്കുക
വീണ്ടും വിപ്പിംഗ് ക്രീം നന്നായി ലെയർ ചെയ്യുക
ഇതേ പോലെ ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്ന ഓർഡറിൽ കേക്ക് വെച്ച് പഞ്ചസാര സിറപ്പ് ഒഴിച്ചു വിപ്പിംഗ് ക്രീം ലെയർ ചെയ്യുക
എല്ലാ കേക്ക് ലെയറും വെച്ച് കഴിഞ്ഞാൽ മുഴുവൻ കേക്കിനെ വിപ്പിംഗ് ക്രീം വെച്ച് നന്നായി കവർ ചെയ്യുക
ഇഷ്ടാനുസരണം ഡെക്കോറേറ്റ് ചെയ്യുക
ഞാൻ കുറച്ചു മിൽക്ക് ചോക്ലേറ്റ് ഉരുക്കി മുകളിൽ ഒഴിച്ചു. പിന്നെ കുറച്ചു വിപ്പിംഗ് ക്രീം പൈപ്പിങ് ബാഗിൽ ഇട്ടു ഡെക്കോറേറ്റ് ചെയ്തു.
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം

Rainbow Cake Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website