പഞ്ചാബി സമോസ Punjabi Samosa

സാധരണ സമോസ യെക്കാൾ വലുതും ടേസ്റ്റി യും crunchy യുമാണ് പഞ്ചാബി സമോസ..ഒന്ന് കഴിച്ചാൽ തന്നെ വയറു നിറയും ..ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ലെ ഏറ്റവും ഡിമാൻഡ് കൂടിയ ഒരു സ്നാക്ക്സ്

നമുക്ക് വീട്ടിൽ ഉണ്ടാക്കാനോ വളരെ ഈസി യും ആണ്

ചേരുവകൾ

ഉരുള കിഴങ്ങ് 4 (പുഴുങ്ങി തൊലി കളഞ്ഞത് )
ഗ്രീൻ പീസ് ഒരു പിടി
ജീരകം 1/2 ടീസ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 ടീസ്‌പൂൺ
മുളക് പൊടി 1 ടീസ്പൂൺ
മല്ലി പൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
മാങ്ങാ പൊടി അര ടീസ്പൂൺ
മല്ലിയില
ഒരു ടേബിൾ സ്പൂൺ നെയ്യ് പാനിൽ ഒഴിച്ച് ജീരകം ,ഇഞ്ചി ചേർത്ത് ചൂടാക്കി കൂടെ ഉരുള കിഴങ്ങ് പൊടിയാക്കി ചേർത്ത ശേഷം എല്ലാ പൊടികളും, കൂടെ മല്ലിചെപ്പും ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക

ഇനി മാവ് തയ്യാറാക്കാം
രണ്ട് കപ്പ് മൈദാ മാവിൽ കാൽ കപ്പ് എണ്ണ/നെയ്യ് ,ഉപ്പ്,അജ്വാൻ ചേർത്ത് ഇളം ചൂട് വെള്ളത്തിൽ കുഴച് 20 മിനിറ്റ് അടച്ച് വെക്കുക

ശേഷം ഓരോ ഉരുള ആക്കി ഓവൽ ഷേപ്പിൽ പരത്തി നെടുകെ മുറിച് രണ്ടാകുക ..ഒരു പീസ് എടുത്ത് കോണ് പോലെ മടക്കി ഉരുള കിഴങ്ങ് മസാല നിറച്ച് മടക്കി കൊടുക്കുക ….ഓരോന്ന് ഇത് പോലെ ചെയ്ത് ഫ്രൈ ചെയ്തെടുക്കുക

പഞ്ചാബി സമോസ Punjabi Samosa Ready 🙂

Leave a Reply

Your email address will not be published. Required fields are marked *