ചെമ്മീൻ / കൊഞ്ച് തോരൻ | Prawns Konchu Thoran
ഹായ്. ഇന്ന് ഞാൻ ചെമ്മീൻ തോരൻ ഉണ്ടാക്കി. സൂപ്പർ.
കൊഞ്ച് വൃത്തിയാക്കി ഉപ്പും മഞ്ഞൾ പൊടിയും അൽപം കാശ്മീരി മുളകുപൊടിയും ഒരു ചെറിയ പീസ് കുടംപുളിയുമിട്ട് വേവിക്കുക. തേങ്ങ, പെരുംജീരകം, എരു വിനാവശ്യത്തിന് മുളക് പൊടി, ( ഞാൻ കാശ്മീരി യാ ണ് ചേർത്തത് )ഇഞ്ചി 10 കാന്താരി…, 6 കൊച്ചുഉള്ളി. അല്പം കുരുമുളക്. മഞ്ഞൾ പൊടി ഇതെല്ലാം കൂടി ചതച്ച് എടുക്കുക.പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉണക്കമുളക്… കറിവേപ്പില ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് ചതച്ച് വെച്ച കൂട്ട് ചേർത്ത് ഇളക്കി പച്ചമണം മാറുമ്പോൾവേവിച്ച് വെച്ചിരിക്കുന്ന കൊഞ്ച് ചേർക്കുക.ഇത് നല്ലതുപോലെ മിക്സ് ചേർത്ത് അൽപസമയം മൂടി വെക്കുക. വെള്ളമുണ്ടെങ്കിൽ വറ്റിച്ച് നല്ലത് പോലെ ഡ്രൈ ആക്കി എടുക്കുക. കൊഞ്ച് തോരൻ റെഡി.