Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌

Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌

മുട്ട 3 എണ്ണം.
സവാള 1 ഇടത്തരം.
ഉരുളക്കിഴങ്ങ്‌ 1 ഇടത്തരം.
പച്ചമുളക്‌ നാലെണ്ണം.
കുരുമുളകുപൊടി അര ടീസ്പൂൺ.
ഉപ്പ്‌ ആവശ്യത്തിനു.
വെളിച്ചെണ്ണ ആവശ്യത്തിനു.
ചിക്കൻ മസാല കാൽ ടീസ്പൂൺ.

മുട്ടയിൽ
കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിനുപ്പും, അൽപം വെളിച്ചെണ്ണയും ചേർത്ത്‌ നന്നായി പതപ്പിച്ചുവയ്ക്കുക.

ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങും,സവാളയും,
പച്ചമുളകും, ഉപ്പും, ബാക്കി കുരുമുളകുപൊടിയിം, ചിക്കൻ മസാലയും ചേർത്ത്‌
വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക.

പതപ്പിച്ച മുട്ട, ഫ്രൈ പാനിൽ
വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോൾ ഒഴിക്കുക.

പാൻ മൂടിവച്ചശേഷം
ചെറുതീയിൽ നാലുമിനുറ്റ്‌ വേവിക്കുക.
ശേഷം;
തയ്യാറാക്കിവച്ച മസാല മുകളിൽ വച്ച്‌, മൂന്നുഭാഗത്തുനിന്നും ഓമ്ലറ്റ്‌ മടക്കുക.
മൂടിവച്ച്‌ ചെറുതീയിൽ രണ്ട്‌ മിനിറ്റുകൂടി വേവിച്ചശേഷം ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *