ചേരുവകളും ഉണ്ടാക്കിയ വിധവും. ഒത്തിരി എളുപ്പം ആണ് ഉണ്ടാക്കാൻ. തിന്നാനുംഎളുപ്പം. പിന്നെ ഒരു സമീക്രത ആഹാരം ആയി ഉണ്ടാക്കിയതിനാൽ ഗുണവും അധികം.
ചേരുവകൾ:
വെള്ള അവൽ 250 ഗ്രാം
ഒരു വലിയ സവാള
ഒരിഞ്ചു നീളം ഇഞ്ചി (ഞാൻ ഒരിക്കലും ഇഞ്ചിയുടെ തൊലി കളയാറില്ല പാചകം ചെയ്യുമ്പോൾ)
കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി, പച്ചമുളക് അല്ലെങ്കിൽ ക്രഷ് ചെയ്‌ത ചുമന്ന മുളക്.
ഒരു കപ് ഫ്രോസൺ പട്ടാണി.(വെന്ത പച്ചപട്ടാണി ഉപയോഗിക്കാം)
ഓപ്ഷണൽ:cashews ഉണക്ക മുന്തിരി pepito seeds(മത്തങ്ങായുടെ അരി)
ഞാൻ ഉണങ്ങിയ സ്ട്രോബെറി ആണ് ഉപയോഗിച്ചത് മുന്തിരിക്കു പകരം
ഉണ്ടാക്കുന്ന വിധം : ഒരു തുറന്ന പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി കറിവേപ്പില എന്നിവ ഇട്ടു അല്പം ഉപ്പും ചേർത്ത് വഴറ്റുക.ഇതിലേക്ക് മുളകും മഞ്ഞളും ഓപ്ഷണൽ ഐറ്റംസും ഇട്ടു ഇളക്കി ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ചതിനു ശേഷം അവൽ ഇട്ടു ഇളക്കി എടുക്കക. ഒരു മിനിറ്റിൽൽ സംഗതി റെഡി.
കഴിക്കുമ്പോൾ വേണം എങ്കിൽ അല്പം നാരങ്ങാനീര് ഒഴിക്കാം.
ഞാൻ ചുമന്ന മുളകാന് ഉപയോഗിച്ചത്. അധികം സോഫ്റ്റ് ആയ അവൽ കഴിക്കാൻ ഇഷ്ടം ഉള്ളവർ അല്പം കൂടി വെള്ളം ഒഴിക്കാം.
ഇത് നോർത്ത് ഇന്ത്യക്കാരുടെ പോവയുടെ ഒരു വകഭേദം എന്ന് പറയാം. അവർ അവൽ അല്പം നനക്കും ഉണ്ടാക്കുന്നതിനു മുമ്പ്.
പിന്നെ saffron കൈയിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാൽ ഇത് ഒരു ഫൈവ് സ്റ്റാർ ഡിഷ് ആയി മാറും.
Poha Ready