നമ്മുടെ സ്വന്തം പഴംപൊരി
പഴംപൊരിയുടെ റെസിപ്പി എല്ലാർക്കും അറിയാവുന്നതും ഏറ്റവും വേഗത്തിൽ ഉണ്ടാക്കാനും പറ്റുന്ന ഒരു നടൻ പലഹാരമാണ്.
പഴംപൊരി ഉണ്ടാക്കാൻ ആയിട്ട് അത്യാവശ്യം പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക കളഞ്ഞിട്ട് നീളത്തിൽ മുറിച്ചെടുക്കുക ഒരുപാട് പഴുത്ത പഴം ആവരുത് പഴുത്തത് ആയിരിക്കണം എന്നാലും ഓവറായിട്ട് പഴുത്ത പഴം ആണെങ്കിൽ എണ്ണ കുടിക്കും ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് മൈദ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ ജീരകം മൂന്ന് ടീസ്പൂൺ പഞ്ചസാര ഒന്നര ടീസ്പൂൺ ദോശമാവ് എന്നിവ കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്ത് ഒരു കുറുകിയ ബാറ്റർ ആക്കി എടുക്കുക ഇനി ചൂടായ എണ്ണയിൽ ഇട്ട് രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക…
ഇവിടെ ദോശമാവ് ചേർത്തിരിക്കുന്നത് മാവൊന്നു പുളിക്കൻ വേണ്ടി ആണ്.
ഇല്ലെങ്കിൽ ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്താലും മതി ചേർത്ത് ഇല്ലെങ്കിലും കുഴപ്പമില്ല.
മാവ് കലക്കി വയ്ക്കേണ്ട ആവശ്യമില്ല. ഉടനെ തന്നെ ഉണ്ടാക്കാം.
എല്ലാവരും ട്രൈ ചയ്തു നോക്കീട്ടു Feedback പറയണം